JHL

JHL

ഭാസ്കര കുമ്പളയ്‌ക്ക്‌ സ്‌മരണാഞ്‌ജലി

 ഭാസ്‌കര കുന്പള രക്തസാക്ഷി അനുസ്‌മരണ പൊതുയോഗം കുന്പളയിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌  ഉദ്‌ഘാടനം ചെയ്യുന്നു

 കുമ്പള:  ‌ ഓടുന്ന ബസിലിട്ട് ആർഎസ്‌എസ്‌–- -ബിജെപി സംഘം വെട്ടിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കുമ്പള ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ഭാസ്കര കുമ്പളയുടെ 29–ാം രക്തസാക്ഷിത്വ വാർഷികദിനം ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ കുമ്പള ഷേഡിക്കാവിലെ സ്മൃതിമണ്ഡപത്തിൽ അനുസ്‌മരണയോഗവും പുഷ്പാർച്ചനയുണ്ടായി. അനുസ്മരണയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ്‌ ഷാലു മാത്യു, കെ ആർ ജയാനന്ദ, വി വി രമേശൻ, സി എ സുബൈർ, പി രഘുദേവൻ, നസിറുദീൻ മലങ്കര, സാദിഖ് ചെറുഗോളി, പി ശിവപ്രസാദ്, സുഭാഷ് പാടി, പി രഞ്ജിത്ത്, വിനയ് കുമാർ ബായാർ എന്നിവർ സംസാരിച്ചു. ​ബ്ലോക്ക് സെക്രട്ടറി വിശ്വരാജ് സ്വാഗതം പറഞ്ഞു. ​യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയോടുകൂടി പതാക ഉയർത്തി. വൈകിട്ട്‌ കുമ്പള ടൗണിൽ അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞന്പു, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌, കെ ആർ ജയാനന്ദ, സി എ സുബൈർ, കെ ആർ അനിഷേധ്യ, നസിറുദീൻ മലങ്കര എന്നിവർ സംസാരിച്ചു. വിശ്വരാജ്‌ സ്വാഗതം പറഞ്ഞു. ശാന്തിപ്പള്ളം കേന്ദ്രീകരിച്ച്‌ നടന്ന വൈറ്റ്‌ വളണ്ടിയർ മാർച്ചിലും പ്രകടനത്തിലും നൂറുകണക്കിനാളുകൾ അണിനിരന്നു.


No comments