കേരളത്തിൽ രോഹിത് ആക്ട് നടപ്പാക്കണം - വെൽഫെയർ പാർട്ടി
കാസർകോട്: ജാതി വിവേചനത്തിന് ഇരയായി മരണം വരിക്കേണ്ടി വന്ന കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം രോഹിത് വെമുലയുടെ തുടർച്ചയാണ്, കാമ്പസുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ സംസ്ഥാനത്ത് രോഹിത് ആക്ട് നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ പറഞ്ഞു. ഏപ്രിൽ 14 ഡോ ബി ആർ അംബേദ്കർ ജന്മദിനത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി 'സഹോദര്യ രാഷ്ട്രീയവും സാമൂഹ്യ ജനാധിപത്യവും' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, ഡിഎസ്എസ് ജില്ലാ സെക്രട്ടറി രമേശൻ ബന്ദടുക്ക, എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് ഡി എച്ച് മുതലിബ്, ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് ജില്ലാ പ്രസിഡൻ്റ് ഷബ്നം ബഷീർ, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് എ ജി ജുബൈരിയ , വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കെ വി പി കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. ഷഹ്ബാസ് കോളിയാട്ട്, അഡ്വ ഖദീജത്ത് ഫൈമ, സജീർ പള്ളിക്കര, പി എസ് സിദ്ധീഖ്, അബ്ബാസ് വടക്കേക്കര, സുബൈർ നാസ്‌കോ, താജുദ്ദീൻ പുത്തൂർ,
ജില്ലാ ട്രഷറർ ലത്തീഫ് കുമ്പള സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് നഹാർ കടവത്ത് നന്ദിയും പറഞ്ഞു.
ജില്ലാ ട്രഷറർ ലത്തീഫ് കുമ്പള സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് നഹാർ കടവത്ത് നന്ദിയും പറഞ്ഞു.

Post a Comment