JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷനിലകത്തെ റോഡിന്റെ ശോചനീയാവസ്ഥ: മൊഗ്രാൽ ദേശീയവേദി സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി

 

കുമ്പള.കുമ്പള റെയിൽവേ സ്റ്റേഷനിലകത്തേക്ക് പ്രവേശിക്കുന്ന  റോഡിൽ ഉയരത്തിലുള്ള സ്പീഡ് ഹമ്പും, തകർന്നുകിടക്കുന്ന ഓവുച്ചാൽ സംവിധാനവും വാഹനങ്ങൾക്ക് ഭീഷണിയാവുന്നുന്ന സാഹചര്യത്തിൽ റീ ടാറിങ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ സ്റ്റേഷൻ മാസ്റ്റർ സഞ്ജയ് കുമാറിന് നിവേദനം നൽകി.

കുമ്പള റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോ പിടിച്ചും,കാറിലും, ഇരുചക്രവാഹനങ്ങളിലു മായി  യാത്രക്കാരെ ഇറക്കാനും,കയറ്റാനും എത്തുന്ന വാഹനങ്ങൾ ഓവുചാല്‍ സംവിധാനം  തകര്‍ന്നു കിടക്കുന്നത് കാരണം  അപകടത്തിൽ പെടുന്നതായുള്ള ഓട്ടോ ഡ്രൈവർമാരുടെയും ഇരുചക്ര വാഹനങ്ങളിലെത്തുന്ന വിദ്യാർത്ഥികളുടെയും പരാതികൾ ദേശീയവേദി ഭാരവാഹികൾ സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തി. 

 റെയിൽവേ സ്റ്റേഷൻ കമ്പൗണ്ടിനകത്ത്  റോഡിൽ സ്ഥാപിച്ച ഉയരം കൂടിയ സ്പീഡ് നിയന്ത്രണ ഹമ്പും,റെയിൽവേ ട്രാക്കിലെ ഇരുമ്പ് കമ്പികൾ കൊണ്ട് ഉണ്ടാക്കിയ ഡ്രൈനേജ് സംവിധാനം തകർന്നത് മൂലം വാഹനങ്ങൾക്ക് മുമ്പിലും,പിറകിലും ഇടിക്കുന്നതായാണ് പരാതി.വാഹനങ്ങളുടെ മുൻവശവും, പിൻവശവും ഹമ്പിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്നതായി ഡ്രൈവർമാർ പരാതിപ്പെട്ടിരുന്നു.ഈ വിവരം നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ,ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ എന്നിവരാണ് നിവേദനം നൽകിയത്.

No comments