JHL

JHL

നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിൽ കാസർകോട് ജില്ലയിൽ 10.55 ശതമാനം പോളിങ്; മഞ്ചേശ്വരം മണ്ഡലത്തിലെ ആറ് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാർ

കുമ്പള : രണ്ട് മണിക്കൂറിൽ കാസർകോട് ജില്ലയിൽ 10.55 ശതമാനം പോളിങ്ങ്.  മഞ്ചേശ്വരം മണ്ഡലത്തിലെ ആറ് ബൂത്തുകളിൽ  വോട്ടിംഗ് യന്ത്രം തകരാര്‍ അനുഭവപ്പെട്ടു. ഇതു മൂലം  ഒരു മണിക്കൂറോളം വോട്ടെടുപ്പ് വൈകി.
മംഗല്‍പ്പാടി പഞ്ചായത്തിലെ മംഗല്‍പ്പാടി ജി എച്ച് ഡബ്ല്യു എല്‍ പി എസിലെ 101-ാം നമ്പര്‍ ബൂത്ത്, ഉപ്പള ജി എച്ച് എസിലെ 77-ാം നമ്പര്‍ ബൂത്ത്, പൈവളിക പഞ്ചായത്തിലെ കനിയാന അംഗന്‍വാടി 145-ാംനമ്പര്‍ ബൂത്ത്, മീഞ്ച പഞ്ചായത്തിലെ ധര്‍മ്മ നഗര്‍ അംഗന്‍വാടിയിലെ 66-ാം നമ്പര്‍ ബൂത്ത്, ഷിറിയ, ഉളുവാര്‍ എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രം തകരാറായത്. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തന്നെ മാറ്റിവയ്‌ക്കേണ്ടിവന്നു. ചിലയിടത്തു തകരാറുകള്‍ പരിഹരിച്ചു.

മണ്ഡലത്തിലെ ബി ജെ പി കേന്ദ്രങ്ങളിൽ അതി രാവിലെ തന്നെ നീണ്ട നിരയാണ് പോളിംഗ് ബൂത്തുകളിൽ കാണാനായത്. കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങൾ ബി ജെ പിയുടെ പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലങ്ങളാണ്. ഈ രണ്ടു മണ്ഡലങ്ങളിലും ബി ജെ പിയും യു ഡി എഫുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. എൽ ഡി എഫിന് വോട്ട് കൂടിയാൽ ബി ജെ പിക്ക് ഈ രണ്ടു മണ്ഡലങ്ങളിലും  എൽ എ മാർ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ബി ജെ പി. 


No comments