JHL

JHL

പ്രവാസികളുടെ ക്ഷേമത്തിന് യു ഡി എഫ് സർക്കാർ അനിവാര്യം, കെഎംസിസി

ജിദ്ദ: കെഎംസിസി ജിദ്ദ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി യു ഡി എഫ്  കൺവെൻഷൻ സംഘടിപ്പിച്ചു. 
   നിയമസഭ തിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബ വോട്ട് യു ഡി എഫ് സ്ഥാനാർഥികളായ എ കെ എം അഷ്‌റഫ്‌, കല്ലട്ര മാഹിൻ, കെ നീലകണ്ഠൻ, സന്ദീപ് വാര്യർ എന്നിവർക്ക് നൽകി  വിജയിപ്പിക്കണമെന്ന് കൺവെൻഷൻ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സൻ ബത്തേരി അഭിപ്രായപ്പെട്ടു.

അബ്ദുല്ല ഹിറ്റാച്ചി ആദ്യക്ഷത വഹിച്ചു. ഇക്ബാൽ തൃക്കരിപ്പൂർ,  സമീർ ചേരങ്കൈ, കാദർ ചെർക്കള, ഹാരിസ് മൊഗ്രാൽ, ഫവാഹിദ് തൃക്കരിപ്പൂർ, അഷറഫ് കോളിയടുക്കം, ജലീൽ ചെർക്കള, ഹാഷിം കുമ്പള, ഫഹദ് ചന്തേര, സലാം ബെണ്ടിച്ചാൽ, സിദ്ധീഖ് ബായാർ, ഇർഷാദ് മൊവ്വൽ, അബ്ദുൽ റഹ്മാൻ അമ്പാത്ത്, അജ്മൽ എർമാളം, ഷാജഹാൻ എന്നിവർ സംസാരിച്ചു,

നസീർ പെരുമ്പള സ്വാഗതവും ഹമീദ് ഇച്ചിലങ്കോട് നന്ദിയും പറഞ്ഞു.

No comments