JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷനിലെ "കാന്റീൻ''അടച്ചു. പുതുക്കി നിർമ്മിക്കാനെന്ന് അധികൃതർ,വെള്ളവും, ചായയും ലഘു ഭക്ഷണവും ലഭിക്കാതെ വിദ്യാർഥികൾ, രോഗികൾ അടക്കമുള്ള യാത്രക്കാർ

കുമ്പള.കുമ്പള റെയിൽവേ സ്റ്റേഷനിൽ കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി കാന്റീൻ അടച്ചുപൂട്ടിയത് വിദ്യാർത്ഥികളും, രോഗികളുമായ യാത്രക്കാർക്ക് ദുരിതമായി.ബദൽ സംവിധാനം ഒരുക്കാതെയാണ് പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി കാന്റീൻ അടച്ചിട്ടിരിക്കുന്നത്.

 അതിരാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിദ്യാർത്ഥികളും രോഗികളായ യാത്രക്കാരും ചായ കുടിക്കാനും,ലഘു ഭക്ഷണം കഴിക്കാനും,വെള്ളം വാങ്ങാനും ആശ്രയിച്ചിരുന്നത് ഈ കാന്റീനെയായിരുന്നു. അടച്ച് പൂട്ടിയതോടെ ഇത് കിട്ടാതെയായത് യാത്രക്കാർക്ക് പ്രയാസമായിട്ടുണ്ട്.ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ കയറുന്ന യാത്രക്കാർക്ക് പൊതുവെ  വെള്ളവും,ചായയും കിട്ടാറുമില്ല എന്നതും യാത്രക്കാർക്ക് ഏറെ ദുരിതമായി മാറി.

 കുമ്പള റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാനസൗകര്യം കുറവാണ്.ഇത് പരിഹരിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ഘട്ടംഘട്ടമായി ചെറിയതോതിൽ നവീകരണ ജോലികൾ നടത്തിവരുന്നുണ്ട്. നേരത്തെ ഫ്ലാറ്റ് ഫോം ടൈൽസും മറ്റും പാകി നവീകരിച്ചു.പിന്നീട് വിശ്രമ മുറിയും ശൗചാലയവുമൊരുക്കി. യാത്രക്കാർക്ക് ഫ്ലാറ്റ്ഫോമുകളിൽ എത്താൻ ലിഫ്റ്റ് നിർമ്മാണം ഇപ്പോൾ നടന്നുവരുന്നുമുണ്ട്. നവീകരണത്തിന്റെ  നാലാംഘട്ടമായിട്ടാണ് ഇപ്പോൾ കാന്റീന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് പറയുന്നത്.

 കാന്റീൻ പൂർണ്ണമായും അടച്ചു പൂട്ടുന്നതിന് പകരം മറ്റൊരു സ്ഥലത്ത് "തട്ടുകട'' മാതൃകയിൽ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു യാത്രക്കാർ പറയുന്നത്.

No comments