ആത്മീയ ഭക്തിയുടെ നിറവിൽ നിറഞ്ഞൊഴുകാൻ ഒരുങ്ങി മൊഗ്രാൽ വലിയ ജമാഅത്ത് പള്ളി വലിയുല്ലാഹി അറബി ഹാജി (റ) മഖാo ഉറൂസ് നേർച്ച മെയ് 19 മുതൽ 24 വരെ
മൊഗ്രാൽ : മൊഗ്രാൽ കടപ്പുറം വലിയ ജമാഅത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ വലിയുള്ളാഹി അറബി ഹാജി (റ) അവർകളുടെ പേരിൽ കാലങ്ങളായി നടത്തി വരുന്ന ചരിത്രപ്രസിദ്ധമായ ഉറൂസ് നേർച്ച വിശ്വാസികളുടെ ആവേശഭരിതമായ പങ്കാളിത്തത്തോടെ മെയ് 19 മുതൽ 24 വരെ വിപുലമായ പരിപാടികളുമായി സംഘടിപ്പിക്കും.
ആറ് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് നേർച്ച വിശ്വാസികളുടെ മനസ്സിൽ പുതുജീവൻ പകരുന്ന പ്രാർത്ഥനകളും മൗലിദ് പാരായണങ്ങളും മതപ്രഭാഷണങ്ങളും ദിക്‌റുകളും കൊണ്ട് സമ്പന്നമാകും. കേരളക്കരയിലെ പ്രമുഖ മതപണ്ഡിതന്മാർ, സാദാത്തീങ്ങൾ, പ്രശസ്ത പ്രഭാഷകർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾക്ക് വലിയ ജനസാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു.ആത്മീയ വിജ്ഞാനവും സംസ്കാരിക പൈതൃകവും മതസൗഹാർദ്ദവും കൈമാറുന്ന വേദിയായി ഈ 6 ദിനരാത്രങ്ങൾ മാറും.
മഖാo സിയാറത്ത്, വിവിധ തങ്ങൾ അവർകൾ നേതൃത്വം നൽകുന്ന പ്രാർത്ഥനാ സംഗമം, മജ്ലിസുന്നൂർ തുടങ്ങി ദിവസേന വിവിധ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. വിശ്വാസികളുടെ പ്രാർത്ഥനകൾ നിറഞ്ഞ അന്തരീക്ഷം പള്ളിയങ്കണത്തെ ഭക്തിനിർഭരമാക്കി മാറ്റും.ദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഈ ഉറൂസ് നേർച്ച പ്രദേശത്തിന്റെ സാമൂഹിക-ആത്മീയ ഐക്യത്തിന്റെ പ്രതീകമായി മാറും.
കരുണയുടെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ച് മെയ് 24ന് നടക്കുന്ന വിപുലമായ അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
ജുമുഅ നിസ്കാരത്തിനു ശേഷം മഖാo പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ സയ്യദ് മുഹമ്മദ് മദനി തങ്ങൾ ഉറൂസ് നേർച്ചയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.പള്ളി കമ്മിറ്റി ഭാരവാഹികൾ, സംഘാടക സമിതി അംഗങ്ങൾ, മഹല്ല് നിവാസികൾ സംബന്ധിച്ചു.
ഉറൂസ് നേർച്ചയുടെ ഓരോ നിമിഷവും ഭക്തിപൂർണ്ണവും മനോഹരവുമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകരും, മഹല്ല് നിവാസികളും.

Post a Comment