സമസ്ത കേരള മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ കുമ്പള റേഞ്ചിന് പുതിയ കമ്മിറ്റി; 2026–2029 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
മൊഗ്രാൽ: സമസ്ത കേരള മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ (SKMMA) കുമ്പള റേഞ്ചിന്റെ 2026 മുതൽ 2029 വരെയുള്ള മൂന്ന് വർഷത്തെ കാലാവധിയിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
കുമ്പള റേഞ്ച് പരിധിയിലെ 21 മദ്രസ്സകളിൽ നിന്നായി 68 പ്രതിനിധികൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സയ്യിദ് ഹാദി തങ്ങൾ അൽ മസ്റൂർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. താജ് അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി മൈമൂൺ നഗർ സ്വാഗതം പറഞ്ഞു. SKMM ജില്ലാ സെക്രട്ടറി റഷീദ് മാഷ് വെളിഞ്ചം വിഷയാവതരണം നടത്തി. സി.എം. അബ്ദുൽ ഖാദർ ഹാജി ചെർക്കള വിശിഷ്ടാതിഥിയായി. റിട്ടേണിംഗ് ഓഫീസറായി മുഹമ്മദ് കുഞ്ഞി ഹാജി കണ്ടത്തിലും നിരീക്ഷകനായി അബ്ദുറഹിമാൻ ബള്ളൂരും പങ്കെടുത്തു.
പുതിയ ഭാരവാഹികൾ
- പ്രസിഡന്റ്: മമ്മു ഹാജി മുബാറക്ക്
- സെക്രട്ടറി: മുഹമ്മദ് കുഞ്ഞി മൈമൂൺ നഗർ
- ട്രഷറർ: ബി.എ. മുഹമ്മദ് കുഞ്ഞി മൊഗ്രാൽ
വൈസ് പ്രസിഡന്റുമാർ
1. അസൈനാർ പെരുവാഡ്
2. കുഞ്ഞാമദ് ബദ്രിയ നഗർ
ജോയിന്റ് സെക്രട്ടറിമാർ
1. അഷറഫ് കൊയിപ്പാടി
2. അബ്ദുള്ള ചളിയങ്കോട്
ജില്ലാ കൗൺസിലർമാർ
1. യു.എം. ഇർഫാൻ അബ്ദുള്ള
2. ഹാദി തങ്ങൾ മൊഗ്രാൽ
പ്രവർത്തക സമിതി അംഗങ്ങൾ
1. ഫാറൂഖ് – ബുസ്താനുൽ ഉലൂം
2. ജലീൽ സി.എം. – സിറാജുൽ ഉലൂം കൊപ്പളം
3. മാമു ഹാജി – നൂറുൽ ഹുദാ മൊഗ്രാൽ
4. അബ്ബാസ് എ.ബി. – മുനീറുൽ ഇസ്ലാം കുമ്പള
5. ഉമ്മർ – നജ്മുൽ ഹുദാ മുളിയടുക്കം
6. മുഹമ്മദ് കുഞ്ഞി – മുനവ്വിറുൽ ഇസ്ലാം കൊയിപ്പാടി
7. എ.എം. മുഹമ്മദ് കുഞ്ഞി – ബദറുൽ ഹുദാ ബദ്രിയ നഗർ
8. സി.എച്ച്. അബ്ദുൽ ഖാദർ – ഹയാത്തുൽ ഇസ്ലാം മൊഗ്രാൽ കുന്നിൽ
9. ബഡുവൻ കുഞ്ഞി – മദ്രസത്തുൽ ബദ്രിയ പെരുവാഡ്
10. ഇസഡ്.എ. മൊഗ്രാൽ – ശരഫുൽ ഇസ്ലാം ചളിയങ്കോട്
11. മൻസൂർ – മദ്രസത്തുൽ റഹ്മാനിയ മാവിനക്കട്ട
12. മുഹമ്മദലി – മദ്രസത്തുൽ ഹിദായ
13. ബി.എം. അബ്ദുള്ള – ഹയാത്തുൽ ഇസ്ലാം സൂരംവയൽ
14. മുഹമ്മദ് എം. മൊഗ്രാൽ – സി.എച്ച്. സ്കൂൾ സൂരംവയൽ
15. ഹംദുള്ള തങ്ങൾ – ഇബ്രാഹീം ബാത്തിഷ റഹ്മത്ത് നഗർ
16. ഡി.എ. മുഹമ്മദ് – ബുസ്താനുൽ ഉലൂം ശംസുൽ ഉലമാ നാട്ടക്കൽ
17. അക്ബർ – മിസ്ഖാത്തുൽ ഹുദാ കോട്ട
18. താജുദ്ദീൻ – ഹിദായത്തുൽ ഇസ്ലാം കുത്തുബി നഗർ
19. അമീൻ കടവത്ത് – മദ്രസത്തുൽ ആലിയ
20. റിയാസ് മാഷ് – ബുസ്താനുൽ ഉലൂം ബ്രാഞ്ച്
21. അലി – ഉമ്മു അലീമ നടുപളം
സയ്യിദ് ഹംദുള്ള തങ്ങൾ, കണ്ടത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുറഹിമാൻ ബള്ളൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പുതിയ പ്രസിഡന്റ് മമ്മു ഹാജി നന്ദി പറഞ്ഞു.
മദ്രസ്സകളുടെ വിദ്യാഭ്യാസ-ഭരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മാനേജ്മെന്റുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പുതിയ കമ്മിറ്റിയുടെ പ്രവർത്തിക്കും.


Post a Comment