JHL

JHL

ഉത്തരമലബാർ ജലോത്സവത്തിന് ഇന്ന് തുടക്കം; ഉദ്‌ഘാടനത്തിന് കർണ്ണാടക മന്ത്രി ; ജില്ലയുടെ പ്രതീകാത്മക പ്രതിഷേധമോ

നീലേശ്വരം: മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാർ ജലോത്സവം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് നീലേശ്വരം കോട്ടപ്പുറത്ത് തുടക്കം കുറിക്കും. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിന് സമീപം നടക്കുന്ന വള്ളംകളിയുടെ ഹീറ്റ്‌സ് മത്സരങ്ങൾ ഉച്ചക്ക് ഒന്നിന് ആരംഭിക്കും. ജലോൽസവം കർണാടക ആരോഗ്യമന്ത്രി യു.ടി കാദർ ഉച്ചയക്ക് മൂന്നിന് ഉദ്ഘാടനം ചെയ്യും.

 ഉച്ചക്ക് ഒന്നിന് എല്ലാ വിഭാഗത്തിന്‍റെയും ഹീറ്റ്സ് മൽസരങ്ങൾ ആരംഭിക്കും. 25 പേർ തുഴയുന്ന വിഭാഗവും 15 പേർ തുഴയുന്ന പുരുഷവിഭാഗത്തിന്‍റെയും മൽസരങ്ങളാണ് ആദ്യം നടക്കുക. 15 പേർ തുഴയുന്ന വനിതകളുടെ ഫൈനൽ മൽസരവും തുടർന്ന് കടക്കും. 25 പേർ തുഴയുന്ന വിഭാഗത്തിൽ ജലരാജ പട്ടം ചൂടുന്നവർക്ക് മഹാത്മ ഗാന്ധി ട്രോഫി തൃക്കരിപ്പൂർ എം.എൽ.എ ട്രോഫിയും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്കും ട്രോഫികൾ നൽകും.

കാസർകോടിനോട് ഭരണ പക്ഷം കാണിക്കുന്ന അവഗണന ചർച്ചയായിരിക്കുന്ന സമയത്ത് പരിപാടി ഉദഘാടനത്തിന്‌ കർണ്ണാടക മന്ത്രി വരുന്നത്ജില്ലയുടെ  പ്രതീകാത്മക പ്രതിഷേധമായിട്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.


No comments