കാസർഗോഡ് ഗവൺമെൻ്റ് കോളേജ് ഗേൾസ് കബഡി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു
കാസർകോട് : കാസർകോട് ഗവൺമെൻ്റ് കോളേജ് ഗേൾസ് കബഡി ടീമിനുള്ള പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെയും കാസർകോട്ടെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ വിസ്മയ വസ്ത്രലയത്തിന്റെയും സഹകരണത്തോടെയാണ് ജേഴ്സി തയ്യാറാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ റിട്ടയേർഡ് എ.എസ്.പി. ടി.പി. രഞ്ജിത്ത്, മൊയ്തു വിസ്മയ എന്നിവർ ചേർന്ന് ടീം ക്യാപ്റ്റൻ കൃതികയ്ക്ക് ജേഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ കെ.എം. സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സകീന അബ്ദുല്ല, സഫീന ഉസൈൻ, അസ്മിന ഹബീബ്, സോയ ലത്തീഫ്, സുഗുണ കുമാർ, സുജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment