വേണം കുമ്പള മുജുംഗാവിലെ യക്ഷഗാന കാലാ ക്ഷേത്രത്തിന് സംരക്ഷണവും, പുനരുദ്ധാരണവും; മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കാസർഗോഡ്(www.truenewsmalayalam.com) : ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള മുജുംഗാവിൽ സ്ഥിതി ചെയ്യുന്ന യക്ഷഗാന കലാക്ഷേത്ര കെട്ടിടം തകർച്ചയുടെ വക്കിലാണെന്നും, 2013ൽ സ്ഥാപിച്ച പ്രസ്തുത കേന്ദ്രത്തിന്റെ പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവി പൂജാരി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി.
ലക്ഷങ്ങൾ ചിലവഴിച്ച കലാ കേന്ദ്രം കാടുമുടിയും,കെട്ടിടത്തിന്റെ മേൽക്കൂര തകർന്നും പൂർണ്ണ തോതിൽ നശിച്ചുകൊണ്ടിരിക്കുന്നു.
400-ഓളം വർഷത്തെ ചരിത്രമുള്ള കലാരൂപമാണ് യക്ഷഗാനം. കർണാടകയിലെ തീരദേശ ജില്ലകളിലും,കാസർഗോഡ് ജില്ലയിലും ഏറെ പ്രചാരണത്തിലുള്ള നൃത്തവും, സംഗീതവും,നാടകവും സമുന്വ യിപ്പിച്ചുകൊണ്ടുള്ള തനത് കലാരൂപമായ യക്ഷ ഗാനത്തിന്റെ സംരക്ഷണത്തിനാണ് നേരത്തെ പദ്ധതി ആവിഷ്കരിച്ചതും,കെട്ടിടം പണിതതും.എന്നാൽ ഇതിന് തുടർനടപടികൾ ഉണ്ടായില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ നിരവധി തവണ ഈ വിഷയവുമായി ബന്ധപ്പെട്ട് പുനരുദ്ധാരണം ആവശ്യപ്പെട്ട് യക്ഷഗാന കാലാകാരന്മാരും, സന്നദ്ധ സംഘടനകളും,രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മന്ത്രിമാർ അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്ന് രവി പൂജാരി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Post a Comment