JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം: ഇടപെടൽ ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി


കാസർഗോഡ്(www.truenewsmalayalam.com) : കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തോട് റെയിൽവേ അധികൃതർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടിയും, ഇടപെടൽ ആവശ്യപ്പെട്ടും മൊഗ്രാൽ ദേശീയവേദി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി.

കുമ്പള റെയിൽവേ സ്റ്റേഷനിലെ 36 ഏക്കറോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി റെയിൽവേ സ്റ്റേഷനെ "സാറ്റലൈറ്റ് ''സ്റ്റേഷനായി ഉയർത്തുക, ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, റിസർവേഷൻ സൗകര്യം പുനസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളാണ് യാത്രക്കാരും, നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു വരുന്നത്.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബഹുജന സമരങ്ങളും നടന്നിരുന്നുവെന്നും,എന്നാൽ അതികൃതരുടെ ഭാഗത്ത് നിന്ന് വികസനത്തിനാവശ്യമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

No comments