കാടുമുടിയ റെയിൽപാത, സമീപ പ്രദേശവാസികൾക്ക് ദുരിതം
കുമ്പള. പണ്ട് നിർത്തലാക്കിയത് വഴി കുമ്പള അടക്കമുള്ള ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളെ ശുചീകരണ പ്രവർത്തനങ്ങളെ ബാധിച്ചതിന് പിന്നാലെ റെയിൽ ഇരട്ടപ്പാതയ്ക്ക് നടുവിലും, ഇരുവശങ്ങളിലുമായി കാട് വളരുന്നത് സമീപപ്രദേശവാസികൾക്ക് ദുരിതമാകുന്നു.
നേരത്തെ വർഷത്തിൽ രണ്ട് പ്രാവശ്യം കാടുകളും പുല്ലുകളും വെട്ടി മാറ്റാൻ റെയിൽവേ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ ശുചീകരണ ഫണ്ട് നിർത്തലാക്കിയത് പോലെ റെയിൽപാതകളിൽ കൂടി ശുചീകരണ പ്രവർത്തനങ്ങൾ നിലച്ചാൽ അത് വലിയ ദുരിതത്തിന് കാരണമാവുമെന്ന് പ്രദേശവാസികൾ പറയുന്നു.റെയിൽ ഇരട്ടപ്പാതയ്ക്ക് നടുവിൽ ഇപ്പോൾ തന്നെ പുല്ല് വളർന്നത് വന്ദേഭാരത് പോലുള്ള ട്രെയിനുകൾ വരുന്നത് പോലും കാണാനാ കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
"സ്വച്ഛത ഹി സേവാ'' പ്രോഗ്രാം കേന്ദ്രസർക്കാർ ശക്തമാക്കുന്നതിനിടെയാണ് റെയിൽവേ ശുചീകരണത്തിനുള്ള ഫണ്ട് നിർത്തലാക്കിയത് മലബാർ മേഖലയിലെ ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ ശുചീകരണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. 2026 ആഗസ്റ്റ് മാസം മുതലാണ് സ്റ്റേഷൻ മാസ്റ്ററുടെ നിയന്ത്രണത്തിലുള്ള സ്റ്റേഷനുകളുടെ ശുചീകരണ പണ്ട് റെയിൽവേ യാതൊരു മുന്നറിയിപ്പും നൽകാതെ നിർത്തലാക്കിയത്. ഇത് കുമ്പളയടക്കം ജില്ലയിലെ ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ ശുചീകരണത്തെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം വരെ സ്റ്റേഷൻ മാസ്റ്റർമാരും മറ്റു ജീവനക്കാരും ചേർന്നാണ് സ്വന്തം പണം ചെലവഴിച്ച് ശുചീകരണം നടത്തിയത്.ഇത് ജീവനക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. അതിനാൽ ഇനിയങ്ങോട്ട് ശുചീകരണം വേണ്ട എന്ന നിലപാടിലാണ് സ്റ്റേഷൻ മാസ്റ്റർ മാർക്കും ജീവനക്കാർക്കുമു ള്ളത്.കാട് മൂടി കിടക്കുന്ന റെയിൽപാതകളുടെ ശുചീകരണം കൂടി ഇനിയെങ്ങനെ സാധ്യമാവും എന്ന ആശങ്കയാണ് റെയിൽവേ ജീവനക്കാർക്കുമു ള്ളത്.

Post a Comment