യങ് ഡെമോക്രാറ്റ്സ് മെമ്പർഷിപ്പ് ക്യാമ്പയിന് കാസർഗോഡ് ജില്ലാതല ഉദ്ഘാടനം ഹൊസങ്കടിയിൽ സംഘടിപ്പിച്ചു
ഹൊസങ്കടി: യങ് ഡെമോക്രാറ്റ്സ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം 2026 നവംബർ 22 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഹൊസങ്കടി വ്യാപാര ഭവനിൽ വെച്ച് നടന്നു. പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകി ക്യാമ്പയിന് തുടക്കം കുറിച്ചു.
ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ജോയിന്റ് കൺവീനർ റിസ്വാൻ ബി കെ സ്വാഗതം ആശംസിച്ച പരിപാടിയിൽ ജില്ലാ ജോയിന്റ് കൺവീനർ ശരീഫ് പാവൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ കബീർ ബ്ലാർകോട് ഉദ്ഘാടനം നിർവഹിച്ചു.
യങ് ഡെമോക്രാറ്റ്സ് ജില്ലാ ഇൻചാർജും പാർട്ടി സെക്രട്ടറിയുമായ കാദർ അറഫ, മഞ്ചേശ്വരം പാർട്ടി മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ, യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് ജോയിന്റ് കൺവീനർ ഷബ്നാസ്,വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഫസ്രീന ഷബീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യുവജനങ്ങളെ ജനാധിപത്യ-സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും സംഘടനയുടെ പ്രവർത്തനം ജില്ലയിൽ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
യങ് ഡെമോക്രാറ്റ്സ് മണ്ഡലം പ്രസിഡന്റ് താജു നന്ദി പറഞ്ഞ യോഗത്തിൽ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം റിയാസ്, ജില്ലാ ജോയിന്റ് കൺവീനർ സഫ്ര ഷംസു തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment