JHL

JHL

തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പകരം മുൻ പദ്ധതികളുടെ പേരുമാറ്റുന്ന കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹം -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ.രാജ്യത്ത് തൊഴിലാളികളുടെ തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നതിനും,ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും നടപടി സ്വീകരിക്കാതെ തൊഴിൽ സമരങ്ങളെ അടിച്ചമർത്തിയും,മുൻ സർക്കാറുകൾ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതികളുടെ പേര് മാറ്റി പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി തൊഴിലാളി വിരുദ്ധവും, പ്രതിഷേധാർഹമാണെന്ന് മൊഗ്രാൽ ദേശീയവേദി അഭിപ്രായപ്പെട്ടു.

 മെയ് 1 തൊഴിലാളി ദിനത്തിൽ ദേശീയവേദി ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ മൊഗ്രാലിൽ വിവിധ മേഖലകളിൽ ജോലി ചെയ്തുവരുന്ന മുതിർന്ന തൊഴിലാളികളായ മുഹമ്മദ് നാങ്കി, നാരായണ പെർവാഡ്,  മുഹമ്മദ് മൈമൂൺ നഗർ എന്നിവരെ ആദരിച്ചു.ഇവർക്ക് പണി ആയുധവും സമ്മാനിച്ചു.ഗൾഫ് പ്രതിനിധികളായ മനാഫ് എൽ ടി, അബ്ബാസ് വലിയവളപ്പ് എന്നിവർ തൊഴിലാളികളെ ഷാൾ അണിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭത്തിന് യോഗം ഐക്യദാർഢ്യം രേഖപ്പെടുത്തി. 

യോഗത്തിൽ  പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. ജോയിൻ സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി മെയ്ദിന സന്ദേശം നൽകി. മുഹമ്മദ് അഷ്റഫ് സാഹിബ് നന്ദി പറഞ്ഞു.




No comments