JHL

JHL

കുമ്പള റെയില്‍വെ സ്റ്റേഷനില്‍ പണി പൂര്‍ത്തിയായ ലിഫ്റ്റ് തുറന്നുകൊടുക്കണം -പാസഞ്ചേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: ഒരു കോടിയിലേറെ വാര്‍ഷിക വരുമാനം ലഭിക്കുന്ന കുമ്പള റെയില്‍വെ സ്റ്റേഷന്‍ എന്‍.എസ്.ജി 5 വിഭാഗത്തില്‍ പെട്ട ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനുകളില്‍ ഒന്നാണ്. എന്നാല്‍ ഇവിടെ യാത്രക്കാര്‍ക്ക് ആവശ്യമായ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. കുമ്പളയോടൊപ്പം പാസഞ്ചര്‍ ലിഫ്റ്റ് പാസായ ചെറുവത്തൂരിലും നീലേശ്വരത്തും ലിഫ്റ്റ് എന്നേ തുറന്നുകൊടുത്തുവെങ്കിലും ഇവിടെ വൈകി പൂര്‍ത്തിയായ ലിഫ്റ്റ് യാത്രക്കാര്‍ക്ക് ഇനിയും തുറന്ന് കൊടുത്തിട്ടില്ല. പ്രായമായവരും സ്ത്രീകളും അവരുടെ ഭാരമുള്ള ലഗേജുമായി രണ്ടാം പ്ലാറ്റ്‌ഫോമില്‍ വണ്ടി ഇറങ്ങി ഒന്നിലേക്ക് കയറിപ്പോകുവാന്‍ വലിയ പ്രയാസം നേരിടുന്നു. ഇത്രയും പെട്ടെന്ന് അത് തുറന്ന് കൊടുക്കാന്‍ റെയില്‍വെ അധികൃതര്‍ തയ്യാറാവണമെന്ന് കുമ്പള റെയില്‍ പാസഞ്ചര്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ പെര്‍വാഡ് റെയില്‍വെ അധികൃതരോട് ആവശ്യപ്പെട്ടു. അതോടൊപ്പം പ്രധാന മേല്‍ക്കൂരക്കപ്പുറവും ഇപ്പുറവും ഒരുക്കിയ സീറ്റുകള്‍ക്ക് മുകളില്‍ വെയിലും മഴയും കൊള്ളാത്ത വിധത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പാകത്തില്‍ പ്ലാറ്റ്‌ഫോമുകളില്‍ കൊച്ചു മേല്‍ക്കൂരകളും സ്ഥാപിക്കണമെന്നും എം.പി. മുഖാന്തിരം നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

No comments