കേരളത്തിലെ ഏക ഹിന്ദുസ്ഥാൻ യുപി സ്കൂളിനെ സ്പോർട്സ് സ്കൂളായി ഉയർത്തണം: എൻ സി പി
ഉപ്പള : കേരളത്തിലെ ഏക ഹിന്ദുസ്ഥാൻ യുപി സ്കൂളിന് സ്പോർട്സ് സ്കൂളായി ഉയർത്തണമെന്ന്എൻ സി പി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് മഹമൂദ് കൈക്കമ്പ സർക്കാറിനോട് ആവശ്യപ്പെട്ടു.
കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്കൂൾ പദവിക്കായി വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഈ സ്കൂളിന് പരിസരത്ത് തന്നെ ഉണ്ട്. ഏക്കർ കണക്കിന് സ്ഥലപരിധിയുള്ള സ്റ്റേഡിയം ഈ സ്കൂളിന് മുൻവശത്താണ് സ്ഥിതി ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വിദ്യാർത്ഥികൾ നന്നേ കുറവായ ഇവിടെ സ്പോർട്സ് സ്കൂൾ വന്നാൽ പുത്തൻ ഉണർവ് തന്നെ ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.
ഒരു പ്രദേശത്തെ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ഇത്തരം മാറ്റങ്ങൾ വലിയ സഹായമാകുമെന്ന് സർക്കാരിന് നൽകിയ നിവേദനത്തിൽ മെഹമൂദ് കൈക്കമ്പ ആവശ്യപ്പെട്ടു.

Post a Comment