പോസ്റ്റ് ഓഫീസ് നിർമ്മാണം:സ്കൂൾ മൈതാനത്തേക്കുള്ള വഴി അടക്കാൻ ശ്രമം:നാട്ടുകാർ പ്രതിഷേധത്തിൽ
കുമ്പള.നാട്ടുകാരുടെ വഴിയടച്ച് കുമ്പളയിൽ പോസ്റ്റ് ഓഫീസ് വികസനം.തപാൽ വകുപ്പിന്റെ കീഴിലുള്ള കുമ്പളയിലെ മത്സ്യ മാർക്കറ്റിന് സമീപമുള്ള സ്ഥലത്ത് തപ്പാൽ ഓഫീസ് പണിയുന്നതിന്റെ ഭാഗമായി കാലങ്ങളായി നാട്ടുകാർ ഉപയോഗിച്ചിരുന്ന വഴി പൂർണ്ണമായും ചുറ്റു മതിലിന്റെ പേരിൽ കെട്ടിയടക്കാനാണ് ശ്രമം.പോസ്റ്റോഫീസ് കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ചുറ്റുമതിൽ പണിയുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുമ്പോൾ തന്നെ വഴിയടക്കുന്നത് നാട്ടുകാർക്കും, വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും ദുരിതമാവുമെന്ന് പരാതി.
കുമ്പളയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിന് സ്വന്തമായി കെട്ടിടം പണിയുകയാണ് തപാൽ വകുപ്പിന്റെ പദ്ധതി.കെട്ടിടം ഏറെക്കുറെ മുക്കാൽ ഭാഗം പൂർത്തിയായിട്ടുമുണ്ട്. ഇതിനെ കമ്പൗണ്ട് കെട്ടുമ്പോൾ നിലവിൽ മത്സ്യ മാർക്കറ്റിൽ നിന്ന് സ്കൂൾ മൈതാനത്തേക്കും, സ്കൂളിലേക്കും പോകുന്ന പ്രധാന വഴിയാണ് അടയുന്നത്. പഞ്ചായത്ത്-റവന്യൂ ഓഫീസുകൾ,പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കൊക്കെ പോകാൻ വർഷങ്ങളായി നാട്ടുകാർ ഉപയോഗിക്കുന്ന വഴി കൂടിയാണിത്.വഴികെട്ടി യടക്കുന്നതിൽ നാട്ടുകാരിലും, മത്സ്യത്തൊഴിലാളികളിലും,വ്യാപാരികളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.വഴി പൂർണ്ണമായും കെട്ടിയടക്കാതെ ഗേറ്റ് വെച്ച് ചുറ്റുമതിൽ നിർമിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും, വ്യാപാരികളുടെയും ആവശ്യം.

Post a Comment