JHL

JHL

ലേബർ കോഡ് വിജ്ഞാപനം: കാസർഗോഡ് എഫ്.ഐ.ടി.യു. ലേബർ കോഡ് കത്തിച്ച് പ്രതിഷേധിച്ചു

കാസർഗോഡ്: കേന്ദ്ര സർക്കാർ ലേബർ കോഡ് വിജ്ഞാപനം ചെയ്തതിൽ പ്രതിഷേധിച്ച് എഫ്.ഐ.ടി.യു. (FITU) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിച്ചു. മേയ് 08-നാണ് വിവാദമായ ലേബർ കോഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
​പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം എഫ്.ഐ.ടി.യു. സംസ്ഥാന കമ്മറ്റി അംഗം ഇംതിയാസ് കണ്ണൂർ നിർവ്വഹിച്ചു. തൊഴിലാളി വിരുദ്ധ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം ഉയർത്തിക്കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്ന ഇത്തരം കരിനിയമങ്ങൾ കോർപ്പറേറ്റുകളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയവയാണെന്നും, തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഇംതിയാസ് കണ്ണൂർ വ്യക്തമാക്കി.
​എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് സി.എച്ച്. മുത്തലിബ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രമുഖ നേതാക്കളായ ഉമ്മു ഹബീബ, രാജൻ കോളം കുളം, വി.എം. മുഹമ്മദലി, ബേബി രാജൻ, എസ്. രജ്ഞിനി, ഏ.ജി. ഹമീദ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
​ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് അമ്പൂഞ്ഞി തലക്ലായി സ്വാഗതവും, സെക്രട്ടറി യുസ്റ കാഞ്ഞങ്ങാട് നന്ദിയും രേഖപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

No comments