JHL

JHL

നാട് ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നു

കുമ്പള : ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ത്യാഗത്തിന്റെയും, സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കി ബലിപെരുന്നാൾ ആഘോഷിക്കുന്നു. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ.  കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇന്നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.രാവിലെത്തന്നെ തക്ബീർ ധ്വനികൾ പള്ളികളിൽ മുഴങ്ങി.  രാവിലെ  ജില്ലയിലെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരവും നടന്നു.

മഴ സാധ്യതയുള്ളതിനാൽ ഇപ്രാവശ്യം സാധാരണ ഈദ് ഗാഹ് നടക്കാറുള്ള സ്ഥലങ്ങളിൽ ഈദ് ഗാഹ് ഉണ്ടായില്ല. 

 ചരിത്രത്തിലെ അതുല്യമായ ഇബ്രാഹിം നബി (അ) പത്നി ഹാജറാ ബീബി,മകൻ ഇസ്മായിൽ എന്നിവർ പ്രപഞ്ചനാഥന്റെ കൽപ്പനകൾക്ക് മുന്നിൽ സ്വന്തം ഇഷ്ടങ്ങളെയും ജീവനെത്തന്നെയും നിരുപാധികം സമർപ്പിച്ചതിന്റെ ഉജ്ജ്വലമായ ഓർമ്മകളാണ്  ബലിപെരുന്നാളിന്റെ ആത്മാവ്.
 

ജീവിതയാത്രയ്ക്ക് നാഥനോടുള്ള സൂക്ഷ്മതയുടെ  പഥേയമൊരുക്ക ലാണ് ഹജ്ജിന്റെ പാഠമെന്ന് മൊഗ്രാൽ മസ്ജിദ് ആയിഷ(റ)യിൽ നടന്ന പെരുന്നാൾ സന്ദേശ ഖുത്ത്ബയിൽ ശിഹാബ് മൊഗ്രാൽ അഭിപ്രായപ്പെട്ടു.ഹജ്ജ് എന്നപോലെ ഇതര കർമ്മങ്ങളും, ബലിയർപ്പണങ്ങളുമെല്ലാം നാഥനിലേക്കുള്ള നിഷ്കപടമായ ആരാധനകളാകു മ്പോഴാണ് ഇരുലോക ജീവിതം സാർ ത്ഥമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുമ്പള മസ്ജിദുന്നൂറിൽ ബി എം അബ്ദുല്ല പെരുന്നാൾ ഖുതുബ നിർവഹിച്ചു.

പുത്തൻ വസ്ത്രമണിഞ്ഞും ബന്ധം പുതുക്കിയും ആഘോഷത്തിലാണ് കുട്ടികളടക്കമുള്ള വിശ്വാസികൾ. 




No comments