JHL

JHL

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനുമായി 'കാസർകോട് ബീച്ച് റൺ 2026'

കാസറഗഗോഡ് : ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനുമായി ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അഥവാ ഡിടിപിസി, കാസർകോട് നഗരസഭ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച 'കാസർകോട് ബീച്ച് റൺ 2026'  സമാപിച്ചു. നെല്ലിക്കുന്ന് ബീച്ചിൻ്റെ മനോഹാരിത ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നാനാതുറകളിൽപ്പെട്ട ആളുകൾ പങ്കാളികളായി. കല്ലട്ര മാഹിൻ എംഎൽഎ ബീച്ച് റൺ ഫ്ലാഗ് ഓഫ് ചെയ്തു.

 രാവിലെ ഏഴ് മണിയോടെ നെല്ലിക്കുന്ന് ലൈറ്റ്‌ഹൗസിൽ നിന്നാണ് ബീച്ച് റൺ ആരംഭിച്ചത്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പരിപാടിക്ക് നേതൃത്വം നൽകുകയും ബീച്ച് റണ്ണിൽ സജീവ പങ്കാളിയാവുകയും ചെയ്തു. 'കളക്ടറോട് ഒപ്പം ഓടാം' എന്ന ആശയത്തിലൂന്നിയുള്ള ഈ പരിപാടിയിൽ കാസർകോട് നഗരസഭാ വൈസ് ചെയർപേഴ്സൺ കെ എം ഹനീഫ്, വാർഡ് കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കായിക പ്രേമികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു. നെല്ലിക്കുന്ന് ലൈറ്റ്‌ഹൗസിൽ നിന്ന് തുടങ്ങി കസബ ബീച്ച് റോഡ്, ഹാർബർ ഗേറ്റ്, പുലിമുട്ട് വഴി മണൽപ്പരപ്പിലൂടെ ഏഴ് കിലോമീറ്റർ ദൂരം പിന്നിട്ട് റൺ വീണ്ടും ലൈറ്റ്‌ഹൗസിൽ തന്നെ സമാപിച്ചു. ഓട്ടം വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ പങ്കാളികൾക്കും മെഡലുകൾ സമ്മാനിച്ചു.


 

No comments