കാസറഗോഡ് ബീച്ച് റണ്‍ 2026; 2026 മെയ് 24 ഞായറാഴ്ച രാവിലെ 6.30 ന് നെല്ലിക്കുന്ന് ലൈറ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന ബീച്ച് റണ്‍ 7 കിലോമീറ്റര്‍ ദൂരം പിന്നിട്ട് വീണ്ടും ലൈറ്റ് ഹൗസില്‍ തന്നെ സമാപിക്കും
2026 മെയ് 24 ഞായറാഴ്ച രാവിലെ 6.30 ന് നെല്ലിക്കുന്ന് ലൈറ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന ബീച്ച് റണ്‍ 7 കിലോമീറ്റര്‍ ദൂരം പിന്നിട്ട് വീണ്ടും ലൈറ്റ് ഹൗസില്‍ തന്നെ സമാപിക്കും. നെല്ലിക്കുന്ന് ലൈറ്റ് ഹൗസ് – നെല്ലിക്കുന്ന് ബീച്ച് - കസബ ബീച്ച് റോഡ് – ഹാര്‍ബര്‍ ഗേറ്റ് – പുലിമുട്ട് – നെല്ലിക്കുന്ന് ബീച്ച് എന്നിവ ഉള്‍പ്പെടുന്ന മനോഹരമായ തീരദേശ പാതയിലൂടെയാണ് റണ്‍ സംഘടിപ്പിക്കുന്നത്.
ജില്ലാ കളക്ടറും ഓട്ടത്തിൽ പങ്കെടുക്കും.
വിജയകരമായി റണ്‍ പൂര്‍ത്തിയാക്കുന്നവർക്ക് മെഡല്‍ നൽകുന്നതായിരിക്കും. മത്സര വിജയികള്‍ക്കായി പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
നെല്ലിക്കുന്ന് ബീച്ചിന്റെ ടൂറിസം വികസന സാധ്യതകള്‍ പ്രോഹത്സാഹിപിക്കുന്നതിന്റെ ഭാഗമായാണ് ബീച്ച് റൺ സംഘടിപ്പിക്കുന്നത്. ബീച്ച് റണ്ണിൽ പങ്കെടുക്കുന്നവർക്ക് പ്രഭാതഭക്ഷണവും കുടിവെള്ള വിതരണ കേന്ദ്രങ്ങളും ഒരുക്കുന്നതാണ്.
പരിപാടിക്ക് മുന്നോടിയായി 2026 മെയ് 22 ന് നെല്ലിക്കുന്ന് ബീച്ചില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനവും സംഘടിപ്പിക്കും. 19-05-2026 ന് വൈകുന്നേരം 4 മണിക്ക് പരിപാടിയുടെ സംഘാടക സമിതി യോഗം നെല്ലിക്കുന്ന് മത്സ്യഭവനിൽ വെച്ചു ചേരും.
ബീച്ച് റണ്ണില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് ഡി.ടി.പി.സി കാസറഗോഡ് വെബ്സൈറ്റ് www.dtpckasaragod.com വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
DTPC കാസറഗോഡ്
Landline: 04994-256450
Mobile: 8547162679

Post a Comment