JHL

JHL

പുത്തിഗെയിലെ കർഷക നേതാവ് ഷുക്കൂര്‍ കാണാജെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കുമ്പള :  കിസാന്‍ സേനാ ജില്ലാ നേതാവുമായ ഷുക്കൂര്‍ കാണാജെ (55)യെ തറവാട് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിവ് പോലെ ചൊവ്വാഴ്ച രാവിലെ പുത്തിഗെ, കട്ടത്തടുക്കയിലെ വീട്ടില്‍ നിന്ന് കാണാജെയിലെ തോട്ടത്തിലേക്ക് പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വിളിച്ചുവെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഫോണ്‍ വിളിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണാജയിലെ തോട്ടത്തിന് സമീപത്തുള്ള തറവാട്  വീടിനകത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ഭാര്യ: സസ്മ. മക്കള്‍: ഫാത്തിമത്ത് സുസ, സസ, സിസാൻ സഹോദരങ്ങള്‍: അലി, അസീസ്, നസീമ, പരേതയായ ഉമ്മാലി

No comments