കരാട്ടെ ടൂർണമെന്റുo, അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു
കുമ്പള:ജപ്പാൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ ഇന്ത്യ (JSKA) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പള ഡോജോയിൽ സംഘടിപ്പിച്ച ഇൻഡോർ ഡോജോ കരാട്ടെ ടൂർണമെന്റും, സമ്മർ വെക്കേഷൻ കോഴ്‌സ് അവാർഡ് ദാന ചടങ്ങും ശ്രദ്ധേയമായി.
ചടങ്ങിൽ താജുദ്ദീൻ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഡോ:വിനോദ് ജോഷിയും,ഡോ: വൈഷ്ണവി ജോഷിയും മുഖ്യാതിഥികളായിരുന്നു.തുളസി, ലോകേഷ്,റസാഖ്, ബിനുരാജ് എന്നിവർ സംസാരിച്ചു.
സമ്മർ വെക്കേഷൻ കരാട്ടെ പരിശീലന കോഴ്‌സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും, മെഡലുകളും കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ് ഗഫാർ വിതരണം ചെയ്തു.
സെൻസായി അക്ഷയ് സ്വാഗതം പറഞ്ഞു.ചീഫ് ഇൻസ്ട്രക്ടർ വി.വി. സദാനന്ദൻ നന്ദി രേഖപ്പെടുത്തി.
പരിശീലകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.കരാട്ടെ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.


Post a Comment