മൊഗ്രാലിലെ ഓടകളും, ഓവുചാലുകളും ശുചീകരിക്കാൻ നടപടി വേണം. -മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ.കാലവർഷം ആരംഭിക്കാനിരിക്കെ മൊഗ്രാലിലും, പരിസരപ്രദേശങ്ങളിലുമുള്ള ഓടകളും, ഓവുചാലുകളും ശുചീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
മഴക്കാലപൂർവ്വ ശുചീകരണം മൊഗ്രാലിൽ വേണ്ട വിധത്തിൽ നടക്കാത്തത് മൂലം നാട്ടുകൾ വെള്ളക്കെട്ടിലും, മഴക്കാലപൂർവ്വ രോഗങ്ങളിലും, പകർച്ചവ്യാധികളിലും ആശങ്കയുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൂട്ടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് രണ്ടാഴ്ച മുമ്പ് തന്നെ സിവിൽ സ്റ്റേഷനിൽ തുടക്കം കുറിച്ചുവെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈ കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാത്തത് നാട് മുഴുക്കെ വേനൽ മഴയിൽ തന്നെ വെള്ളക്കെട്ടിന് കാരണമായി. പലയിടത്തും ഓടകളും, ഓവുചാലുകളും അടഞ്ഞുകിടക്കുന്നുമു ണ്ട്.
വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ് എവിടെയും വില്ലനാവുന്നത്. ഓടകളിലും,കാലുങ്ക് കളിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ വെള്ളം ഒഴുകിപ്പോകുന്നതിന് പ്രധാന തടസ്സമാകുന്നുണ്ട്.ഇത് വലിയ തോതിലുള്ള വെള്ളക്കെട്ടിനും,രോഗ വ്യാപനത്തിനും കാരണമാകുമെന്ന് നാട്ടുകാർ ഭയക്കുന്നു.
മണ്ണിൽ നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉയർത്തുന്ന ഭീഷണി വേറെയും.
നാടും,നഗരവും മാലിന്യമുക്തമാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനാംഗങ്ങൾ ഏറെ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോഴും ഇതിനോട് മുഖം തിരിച്ചു നിൽക്കുന്ന വ്യാപാരികളും, സ്ഥാപനങ്ങളും, വീടുകളും ഇപ്പോഴും ഏറെയാണ്. മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിൽ ഇവരുടെയും കൈകളുണ്ട് എന്നത് പകൽ പോലെ വ്യക്തവുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻഫോഴ്സ്മെന്റ് സ്‌ക്വാഡും,ആരോഗ്യ വകുപ്പ് അധികൃതരും ഇത്തരം ആൾക്കാരിൽ നിന്ന് കോടികൾ പിഴയായി പിരിച്ചെടുക്കുമ്പോഴും "ഞാൻ നന്നാവില്ല''എന്ന മട്ടിലാണ് മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത്.ഇത് വലിയ തോതിലുള്ള സംക്രമിക രോഗങ്ങൾക്കും കാരണമാകുന്നു.
വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഉണ്ടാകുന്ന പകർച്ചപ്പനിയും, ചിക്കൻഗുനിയയും, കോളറയും, എലിപ്പനിയും, ഡെങ്കിപ്പനിയും ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെടുന്നുണ്ട്.
കൊതുകുകളുടെ ഉറവിടനശീകരണം, ജലാശയങ്ങൾ വൃത്തിയാക്കൽ, ഓടകളിലെ മണ്ണ് നീക്കൽ,പൊതു- സ്വകാര്യ സ്ഥാപനങ്ങളിലെ പരിസരം വൃത്തിയാക്കൽ തുടങ്ങിയ പ്രവൃത്തികൾ എത്രയും പെട്ടെന്ന് ചെയ്യാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

Post a Comment