പുതിയ പ്രതീക്ഷകളുമായി ജി.എച്ച്.എസ്.എസ് കുമ്പളയിൽ പ്രവേശനോത്സവം
കുമ്പള: കളിചിരികളും പുതിയ പ്രതീക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ വിദ്യാർത്ഥികളെ വരവേറ്റ് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.
പ്രൗഢഗംഭീരമായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ സ്വാഗതപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് മൊയ്തീൻ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നവാഗതർക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ടാണ് അദ്ദേഹം പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ചത്.
കുമ്പള പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. പുതിയ അധ്യയനവർഷത്തെ ലക്ഷ്യങ്ങളെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ സിന്ധു എൻ. മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ചടങ്ങിൽ ഡയറ്റ് ഫാക്കൽറ്റി ഗിരീഷ് ബാബു, എസ്.എം.സി ചെയർമാൻ അഹമ്മദ് അലി, എം.പി.ടി.എ പ്രസിഡന്റ് വിനിഷ ഷാജി, പിടിഎ വൈസ് പ്രസിഡന്റ് രത്നാകരൻ കെ., എം.പി.ടി.എ വൈസ് പ്രസിഡന്റ് മഞ്ജുഷ എന്നിവരും, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സഹീറ ലത്തീഫ്, ഖാലിദ് ബംബ്രാണ, കെ.ബി. യൂസഫ് കൊടിയമ്മ എന്നിവരും സംസാരിച്ചു. ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് രവി മുള്ളച്ചേരി, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ഗണേഷ് കോലിയാട്ട് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിന് ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി മുനീറുദ്ദീൻ സി.എം. നന്ദി പ്രകാശിപ്പിച്ചു.

Post a Comment