JHL

JHL

മൊഗ്രാലിൽ തെരുവ് നായ കൂട്ടം വളർത്തു കോഴികളെയും, പൂച്ചകളെയും കടിച്ചുകൊന്നു

മൊഗ്രാൽ. മൊഗ്രാലിലും, പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കൂട്ടങ്ങളുടെ പരാക്രമണം തുടങ്ങി.ഇന്നലെ ടിവിഎസ് റോഡിൽ തെരുവുനായ്ക്കൂട്ടം വളർത്തു കോഴികളിൽ ഒരെണ്ണത്തിനെ വളഞ്ഞിട്ട് ആക്രമിച്ച്  കൊന്നു.ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ മറ്റു കോഴികളെ രക്ഷപ്പെടുത്താനായി.ബുധനാഴ്ച 2 വളർത്ത് പൂച്ചകളെയും കടിച്ചു കൊന്നിരുന്നു. 

 കാലവർഷം തുടങ്ങിയത് മുതൽ മൊഗ്രാലിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. അക്രമവാസനയുള്ള തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷവും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തെരുവുനായ ശല്യം വർധിച്ചതോടെ രാവിലെ സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളും ഇപ്പോൾ ആശങ്കയിലാണ്.

No comments