കുമ്പള ജി.എച്ച്.എസ്.എസിൽ വായനാദിനാചരണം സംഘടിപ്പിച്ചു
കുമ്പള: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും അറിവിന്റെ ജാലകങ്ങൾ തുറന്നിടുന്നതിനുമായി സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എൻ.എസ്.എസ് കോഡിനേറ്റർ മുഹമ്മദ് മുസ്തഫ മാഷ് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രദീപ് മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ പ്രിൻസിപ്പാൾ സിന്ധു എൻ. ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വായന മനുഷ്യനെ പൂർണ്ണനാക്കുന്നുവെന്നും ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങളെ നെഞ്ചോടു ചേർക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും പ്രിൻസിപ്പാൾ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
പി.ടി.എ പ്രസിഡണ്ട് മൊയ്തീൻ അസീസ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രശസ്ത എഴുത്തുകാരി സുധ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് വായനാ സന്ദേശം നൽകി. എഴുത്തിന്റെ ലോകത്തെക്കുറിച്ചും വായന നൽകുന്ന വലിയ ചിന്തകളെക്കുറിച്ചും അവർ കുട്ടികളോട് പങ്കുവെച്ചു. ചടങ്ങിൽ വെച്ച് സുധ ടീച്ചർ രചിച്ച പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് ഉപഹാരമായി സമ്മാനിക്കുകയും ചെയ്തു.
ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾക്കായി കവിതാ പാരായണ മത്സരവും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ സജീവമായി പങ്കെടുത്തത്. എൻ.എസ്.എസ് വിദ്യാർത്ഥി പ്രതിനിധി ഷഹൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Post a Comment