JHL

JHL

അക്ഷരപ്പട്ടങ്ങളുയർത്തി മുഹിമ്മാത്ത് സ്കൂൾ വായനവാരത്തിന് തുടക്കമായി

 

പുത്തിഗെ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി മുഹിമ്മാത്ത് സ്കൂളിൽ വായനവാരാചരണത്തിന് തുടക്കമായി. "അക്ഷരങ്ങളിലൂടെ ഉയരങ്ങളിലേക്ക്" എന്ന പ്രമേയത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം അക്ഷരപ്പട്ടങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു.
വായനവാരത്തിന്റെ ഭാഗമായി വാർത്താവായന മത്സരം, കഥക്കൂട്ട്, പുസ്തക ചലഞ്ച്, വേർഡ് ഗെയിം, സുവാക്യരചന, എഴുത്തുകാർക്കുള്ള സ്നേഹാദരവ്, ഭാഷാസംഗമം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.

ഉദ്ഘാടന ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഉമറുൽ ഫാറൂഖ് എ.എസ്., ഹെഡ്മാസ്റ്റർ അഹമ്മദ് സാദിഖ് പി., പ്രിൻസിപ്പൽ രൂപേഷ് എം.ടി., മദ്റസ സദർ അഷ്റഫ് സഖാഫി ഉളുവാർ എന്നിവർ പങ്കെടുത്തു. വിവിധ മീഡിയം വിഭാഗം തലവന്മാരായ രാജീവൻ കെ., വിൻസി ജോസ്, ജാസിറ, സന്ധ്യലത, റഹിയാനത്ത് എന്നിവരും അധ്യാപകരായ സന്തോഷ് കുമാർ, ഉമർ സഖാഫി കോളിയൂർ, സുമിത്ത് കുമാർ, ദേവരാജൻ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.

No comments