തട്ടിക്കൂട്ട് നടപ്പാത: മൊഗ്രാൽ പുത്തൂരിലും നടപ്പാതയുടെ ഇന്റർലോക്ക് തകർന്നു
കാസർഗോഡ്.നടപ്പാത വിഷയത്തിൽ സുപ്രീം കോടതി പോലും കണ്ണുരുട്ടിയതോടെ തലപ്പാടി-ചെങ്കള റീച്ചിൽ ദേശീയപാത നിർമ്മാണ കമ്പനി തട്ടിക്കൂട്ടി ഉണ്ടാക്കിയ നടപ്പാതയിലെ ഇന്റർലോക്കുകൾ ശക്തമായ മഴയിൽ മിക്ക സ്ഥലങ്ങളിലും ഇളകി തുടങ്ങി. മൊഗ്രാൽ പുത്തൂർ ടൗണിൽ ഇന്റർലോക്ക് ഇളകി കുഴി രൂപപ്പെട്ടത് കാൽനടയാത്രക്കാർക്ക് ദുരിതമായി.
നടപ്പാതയിൽ ഇന്റർലോക്ക് പാകുമ്പോൾ തന്നെ നാട്ടുകാർ നിർമ്മാണത്തിലെ അശാസ്ത്രിയത കണ്ട് ചോദ്യം ചെയ്തിരുന്നു. കുഴിയൊന്നും എടുക്കാതെ ഇന്റർലോക്ക് പാകി നടപ്പാത ഉണ്ടാക്കുകയായിരുന്നു.ഇത് നടപ്പാതയുടെ പൂർണമായ തകർച്ചയ്ക്ക് കാരണമായി. കാസർഗോഡ് ഭാഗത്തും ഇത്തരത്തിൽ നടപ്പാതയിലെ ഇന്റർലോക്കുകൾ പൂർണമായും തകർന്നിരുന്നു.ഇവിടെ ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ പോലും നടപ്പാതയിൽ കയറിയതാണ് തകർച്ചയ്ക്ക് കാരണമായത്.
നടപ്പാതയിൽ പാടിയ ഒരു ഇന്റർലോക്ക് ഇളകിയാൽ തന്നെ വേണ്ടവിധത്തിൽ ഉറപ്പിച്ച് നിർത്താത്തതിനാൽ മൊത്തത്തിൽ ഇന്റർലോക്ക് തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഇത് സിമന്റുകളിട്ട് ഉറപ്പിച്ച് നിർത്താറാണ് പതിവ്.ഇത് ചെയ്യാതെയാണ് ഇന്റർലോക്കുകൾ പാകിയതെന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിലുള്ള നടപ്പാത നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നുമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Post a Comment