സ്ത്രീകളെ ചേർത്ത് പിടിച്ച് യുഡിഎഫ് സർക്കാർ: കെഎസ്ആർടിസിയിൽ സൗജന്യ യാത്ര തുടങ്ങി, എങ്ങും ആഹ്ലാദവും, സ്വീകരണവും
കുമ്പള. സംസ്ഥാന യുഡിഎഫ് സർക്കാരിന്റെ "ഇന്ദിരാ ഗ്യാരണ്ടി''യിലെ വാഗ്ദാനങ്ങളിൽ ഒന്നായ സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര ആരംഭിച്ചു.
സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയും, വിവിധ ജില്ലകളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും,മണ്ഡലം തലത്തിൽ എംപി, എംഎൽഎമാരും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടി യുഡിഎഫ് പ്രവർത്തകർ ആഘോഷമാക്കി മാറ്റി.ജില്ലകൾ തോറും യുഡിഎഫ് പ്രവർത്തകർ ആഹ്ളാദവും, ബസ് സർവീസിന് സ്വീകരണവും ഒരുക്കി. ചിലയിടങ്ങളിൽ മധുരവും, പായസവും വിതരണം ചെയ്തു.
ചുരുങ്ങിയ സമയം കൊണ്ട് വാഗ്ദാനങ്ങൾ നിറവേറ്റി ജനകീയ സർക്കാറെന്ന് ഖ്യാതി നേടിയ യുഡിഎഫ് സർക്കാറിനെ എൽഡിഎഫും, ബിജെപിയും ഭയക്കുന്നത് കൊണ്ടാണ് സൗജന്യ യാത്രയെ എതിർക്കുന്നതെന്ന് ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി കുറ്റപ്പെടുത്തി. കുമ്പളയിൽ കെഎസ്ആർടിസി സൗജന്യ യാത്രാ ബസ്സിന് ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലോക്നാഥ് ഷെട്ടി, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ,ബ്ലോക്ക് മെമ്പർ പൃഥ്വിരാജ് ഷെട്ടി,ലത്തീഫ് ആരിക്കാടി, ഉസ്മാൻ ആരിക്കാടി,വിട്ടൽ കുളാൽ,നാരായണ, രവി രാജ് തുമ്മ, വിട്ടൽ നാരായണൻ, പത്മനാഭ,സി എച്ച് കൊടിയമ്മ, ഡോൾഫിൻ ഡിസൂസ,തോമസ് ഡിസൂസ,അലി ബന്ദിയോട്, ഇബ്രാഹിം കെ എസ്,നാരായണ കളത്തൂർ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment