ട്രാൻസ്ഫർ നിരോധനം സ്ഥലം മാറ്റം ലഭിക്കാതെ വലഞ്ഞ് അധ്യാപകർ
കാസറഗോഡ് : 2026-27അക്കാദമിക വർഷത്തെ റവന്യു ജില്ലാ തല പൊതു സ്ഥലം മാറ്റം തടഞ്ഞ് വെച്ചതിനെ തുടർന്ന് ഗവ. സർവ്വീസിലുള്ള അധ്യാപകർ ഏറെ ദുരിതത്തിലായിരിക്കുകയാണ്. സെൻസസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുള്ള സെൻസസ് കമ്മീഷണറുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് പൊതു സ്ഥലം മാറ്റം നിരോധിച്ചത്. പ്രൊവിഷണൽ ഓർഡർ ഇറങ്ങിയതിന് ശേഷം
പിന്നീടാണ് സ്ഥലം മാറ്റം നിരോധിച്ച് ഉത്തരവിറങ്ങിയത്.
ജൂൺ 1 ന് ട്രാൻസ്ഫർ ആയിപ്പോകുമെന്ന പ്രതീക്ഷയിൽ താമസസ്ഥലം ഷിഫ്റ്റ് ചെയ്യുകയും മക്കളെ പുതിയ വിദ്യാലയങ്ങളിൽ ചേർക്കുകയും ചെയ്തവരടക്കം
വ്യക്തി പരമായ പല പ്രയാസങ്ങളാണ് ഓരോരുത്തരും നേരിടുന്നത്.
മാത്രമല്ല, കെ ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിയും സർക്കാരിൻ്റെ പൊതു തെരഞ്ഞെടുപ്പും കാരണം കഴിഞ്ഞ അധ്യയന വർഷം നടക്കേണ്ടിയിരുന്ന ബൈട്രാൻസ്ഫർ പ്രൊമോഷനുകൾ, എച്ച് എം പ്രൊമോഷനുകൾ എന്നിവയെല്ലാം ഏറെ വൈകിയാണ് ഉത്തരവുകൾ വന്നത്.
ഇതു വഴി വിവിധ അധ്യാപക തസ്‌കകളിൽ വന്ന ധാരാളം ഒഴിവുകൾ
ട്രാൻസ്ഫർ അപേക്ഷകരുടെ സോഫ്‌റ്റ് വെയറിൽ അപ് ലോഡ് ചെയ്തിട്ടില്ല. ഇക്കൊല്ലത്തെയും നിരവധി പ്രൊമോഷനുകൾസമയബന്ധിതമായി നടത്താതെ അനിശ്‌ചിതമായി നീളുന്നു. സെൻസസ് ചുമതലയുമായി
ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തി കൊണ്ട്
നിരോധനം പിൻവലിക്കണമെന്നും അധ്യാപക ട്രാൻസ്ഫർ അപേക്ഷകർക്ക്
അർഹതപ്പെട്ട ഒഴിവുകൾ വെബ് സൈറ്റിൽ ഉൾപ്പെടുത്തി കൊണ്ട് പ്രൊവിഷനൽ ലിസ്റ്റ് പുനക്രമീകരിച്ച ശേഷം എത്രയും വേഗം പൊതു സ്ഥലമാറ്റം
അനുവദിച്ച് നൽകണമെന്നതാണ് അധ്യാപകരുടെ ആവശ്യം.

Post a Comment