മംഗൽപാടിക്ക് വേണ്ട സമഗ്ര വികസനം:മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി
മഞ്ചേശ്വരം.അടിസ്ഥാന സൗകര്യ വികസനത്തിൽ മഞ്ചേശ്വരം മണ്ഡലവും, മംഗൽപാടി ഗ്രാമപഞ്ചായത്തും അവഗണന നേരിടുന്നതായും, സമഗ്രമായ വികസനത്തിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രി വി ഡി സതീശന് മണ്ഡലം ലീഗ് നേതൃത്വം തയ്യാറാക്കിയ വികസന രൂപരേഖ സമർപ്പിച്ചു.
സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കാസർകോട് ജില്ലയിലെ വടക്കെ അതിർത്തിയായ മഞ്ചേശ്വരവും, മംഗൽപാടി പഞ്ചായത്ത് പ്രദേശവും ഏഴ് ഭാഷകൾ സംസാരിക്കുന്നവരാൻ സമ്പന്നമായ സാംസ്കാരിക ഭൂമികയാണ്.ജില്ലയിലെ ജനസാന്ദ്രത കൂടിയ പഞ്ചായത്താണ് മംഗൽപാടി.ഏകദേശം 45,000 രജിസ്റ്റർ ചെയ്ത വോട്ടർമാരും ഏകദേശം 1,00,000 ജനസംഖ്യയുമാണ് ഇവിടെയുള്ളത്.
എന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുടെയും, വികസനത്തിന്റെയും കാര്യത്തിൽ പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രദേശം വളരെ പിന്നിലാണ്. പഞ്ചായത്തിലോ, സമീപപ്രദേശങ്ങളിലോ ഉന്നതപഠനത്തിന് ആവശ്യമായ കോളേജുകളോ, സ്ഥാപനങ്ങളോയില്ല. അതിനാൽ ഇവിടത്തെ കുട്ടികൾ കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്തെയും, മറ്റു പ്രദേശങ്ങളിലെയുമാണ് കോളേജുകൾക്കായി ആശ്രയിക്കുന്നത്.
വിദ്യാർത്ഥികൾക്ക് ഇളവുള്ള സൗജന്യ ബസ് പാസ് കേരളത്തിലെ കെഎസ്ആർടിസിയിൽ അനുവദിക്കുക.(കർണാടക സർക്കാർ വിദ്യാർത്ഥികൾക്ക് ഇളവുള്ള ബസ് പാസുകൾ നൽകുന്നുണ്ട് ) പരിസര പ്രദേശങ്ങളിലുമുള്ള കോളേജുകളിൽ പഠിക്കുന്ന മംഗൽപാടി പഞ്ചായത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും കേരള സർക്കാർ അന്തർസംസ്ഥാന ബസുകളിൽ സൗജന്യ പാസുകൾ അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ചേശ്വരത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുക,ബിരുദ പഠനത്തിനായി വിദ്യാർത്ഥികൾ അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് മംഗൽപ്പാടി പഞ്ചായത്തിൽ ഒരു സർക്കാർ ആർട്സ് & സയൻസ് കോളേജോ, പോളിടെക്നിക്കോ അനുവദിക്കണമെന്നും,
ഉപ്പള വില്ലേജ് സ്മാർട്ട് വില്ലേജായി ഉയർത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫുമായി ചർച്ച നടത്തിയതിനുശേഷമാണ് ലീഗ് നേതാക്കളായ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി എം സലീമിന്റെ നേതൃത്വത്തിൽ അസീം മണിമുണ്ട,അഷ്റഫ് ഒ എ, ഹനീഫ് കുട്കോട്ടി, ബഷീർ സംഘം,റഫീഖ് നായ ബസാർ എന്നിവർ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകിയത്.

Post a Comment