മൊഗ്രാൽ ദേശീയവേദി വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ലേഖന മത്സരം : രവീന്ദ്രൻ പാടിക്കും സുരേന്ദ്രൻ ചീമേനിക്കും ഒന്നും രണ്ടും സ്ഥാനങ്ങൾ
മൊഗ്രാൽ: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവ്, പി.എൻ പണിക്കരുടെ ചരമദിനമായ വായനാ ദിനത്തോടനുബന്ധിച്ച് 'ഇശൽ ഗ്രാമവും- കാൽപന്ത് കളിയും' എന്ന വിഷയത്തിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ജില്ലാ തല ലേഖന മത്സരത്തിൽ രവീന്ദ്രൻ പാടി, സുരേന്ദ്രൻ ചീമേനി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. അബൂബക്കർ മൊഗ്രാലിനാണ് മൂന്നാം സ്ഥാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സാഹിത്യ മേഖലയിലെ പ്രമുഖരടക്കം 25 ഓളം പേർ ലേഖന മത്സരത്തിൽ പങ്കെടുത്തു.
വായനാ വാരാചരണത്തിന്റെ ഭാഗമായി നാളെ (തിങ്കൾ) രാത്രി 7 മണിക്ക് മൊഗ്രാൽ ദേശീയവേദി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് ക്യാഷ് അവാർഡും ഉപഹാരവും വിതരണം ചെയ്യും.
അധ്യാപികയും എഴുത്തുകാരിയുമായ കീർത്തി ജ്യോതി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വെച്ച് യുവ കവയിത്രിയും മൊഗ്രാൽ സ്വദേശിനിയുമായ മറിയം ജന്നത്ത് മർജാനയെ അനുമോദിക്കും. നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

Post a Comment