മൊഗ്രാൽ വി എച്ച് എസ് എസ് ഫണ്ട് അപഹരണം :വിജിലൻസ് അന്വേഷണം അട്ടിമറിച്ചു; മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു
മൊഗ്രാൽ : കഴിഞ്ഞ അധ്യയന വർഷത്തിൽ മൊഗ്രാൽ വി എച്ച് എസ് സ്കൂളിൽ മുപ്പത് ലക്ഷത്തോളം വരുന്ന നൈപുണ്യ പഠനാവശ്യത്തിന് സർക്കാർ നൽകിയ പണം അപഹരിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ചു മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു.
ഇക്കാര്യത്തിൽ നിരവധി പരാതികൾ വിജിലൻസിലും പോലീസിലും എത്തിയിട്ടും വേണ്ടത്ര അന്വേഷണം നടത്തുകയോ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. അനധികൃതമായി എസ് എം. സി ചെയര്മാന്മാരും പ്രിൻസിപ്പൽ ചാർജ് വഹിച്ച അദ്ധ്യാപകനും ചേർന്ന് സ്വകാര്യ ബാങ്കിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു പിൻവലിച്ച പണം സ്കൂൾ ആവശ്യത്തിന് ഉപയോഗിച്ചില്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിട്ടും വിദ്യാഭ്യാസ വകുപ്പും അനങ്ങിയില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുറ്റാരോപിതർ അന്വേഷണം അട്ടിമറിക്കുകയാണ് ചെയ്തത്. പുനർ അന്വേഷണം ആവശ്യപ്പെട്ട്
ആഭ്യന്തര വിജിലൻസ്, വിദ്യാഭ്യാസ മന്ത്രിമാർക്ക് പരാതി നൽകാൻ ഫ്രണ്ട്സ് ക്ലബ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു
.
പ്രസിഡന്റ് എം. പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു
സെഡ് എ മൊഗ്രാൽ , എം എസ് അബ്ദുള്ള കുഞ്ഞി ലത്തീഫ് ആദൂർ ,മുഹമ്മദ് എം എ, നൗഷാദ് എം, സിദ്ദിഖ് പി എസ്. നവാസ് സി ഡി , ഖാദർ കെ എം എന്നിവർ സംബന്ധിച്ചു ജനറൽ സെക്രട്ടറി അഷ്‌റഫ് കെവി സ്വാഗതവും മിഷാൽ റഹ്മാൻ നന്ദിയും പറഞ്ഞു.

Post a Comment