JHL

JHL

തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽ പദ്ധതി മംഗലാപുരം വരെ നീട്ടണം: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി

മഞ്ചേശ്വരം: സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽ പദ്ധതി മംഗലാപുരം വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കാസർഗോഡ് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാനും, ഉത്തര മലബാറിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനും പദ്ധതി നീട്ടുന്നത് ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി.

കണ്ണൂരിൽ വെച്ച് പദ്ധതി അവസാനിക്കുന്നത് കാസർഗോഡ് ജില്ലയോടുള്ള അവഗണനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി കാസർഗോഡ് ജില്ലയിൽ നിന്നും മംഗലാപുരത്തെ ആശ്രയിക്കുന്നത്. പദ്ധതി മംഗലാപുരം വരെ നീട്ടുന്നതിലൂടെ അന്തർസംസ്ഥാന യാത്രക്കാർക്കും ഇത് ഏറെ പ്രയോജനകരമാകും.

"കാസർഗോഡ് ജില്ലയുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ അതിവേഗ റെയിൽ മംഗലാപുരം വരെ നീട്ടേണ്ടത് അത്യാവശ്യമാണ്. ഈ വിഷയം ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകാനും ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു."

മണ്ഡലം പ്രസിഡന്റ് അസീസ് മരികെയുടെ അധ്യക്ഷതയിൽ യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ മൂസ ഉദ്ഘാടനം ചെയ്തു, ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്‌റഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി, ഹാരിസ് ചൂരി, എം. അബ്ബാസ്, സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ല മാദേരി, പി.എം സലിം, അബ്ദുല്ല മാളിക, എം.പി ഖാലിദ്, ടി.എം ഷുഹൈബ്, സിദ്ധീഖ് വളമുഗർ, എ.കെ ഖാലിദ് ദുർഗ്ഗിപള്ള, സെഡ് എ കയ്യാർ, അസീസ് പെർമുദെ, അസീസ് ഹാജി മഞ്ചേശ്വരം, അബ്ദുല്ല കജ, കെ മുഹമ്മദ്, ബി.എ മജീദ് വോർക്കാടി, മുഹമ്മദ് മദംഗള, ശാഹുൽ ഹമീദ് ബന്ദിയോട്, അഷ്‌റഫ് സിറ്റിസൺ, സാലി ഹാജി കളായി, അസീസ് കളായി, ബി.എൻ മുഹമ്മദ് അലി, യൂസഫ് ഉളുവാർ, അബ്ദുല്ല കണ്ടത്തിൽ, റഫീഖ് കണ്ണൂർ, എ.കെ ശരീഫ്, അഷ്‌റഫ് അമേകള, അഷ്‌റഫ് കർള, അസീസ് കളത്തൂർ, എ. മുക്താർ, മൂസ കുഞ്ഞി ഗോൾഡൻ, ബി.കെ അബ്ദുൽ ഖാദർ ബന്ദിയോട്, ബി.എം മുസ്തഫ, സിദ്ധീഖ് ദണ്ഡഗോളി, പി.ബി അബൂബക്കർ ഹാജി, പി.എച്ച് അബ്ദുൽ ഹമീദ്, പി. അബൂബക്കർ പെർദാന, ബി.എ റഹ്‌മാൻ ആരിക്കാടി, മൊയ്‌ദീൻ പ്രിയ, ലത്തീഫ് അറബി, അസീം മണിമുണ്ട, മുസ്തഫ ഉദ്യാവരം, സലിം ധർമ നഗർ, അഷ്‌റഫ് കൊടിയമ്മ, യൂസഫ് ഹേരൂർ, വി.പി അബ്ദുൽ ഖാദർ, റഹ്‌മാൻ ഗോൾഡൻ, ബഷീർ കനില, ശഹീദ് മീഞ്ച, ഉമ്മർ അപ്പോളോ, സെഡ്.എ മൊഗ്രാൽ, ഖലീൽ മരികെ, അലി. എ ഖാദർ, സുബൈർ മാസ്റ്റർ, കെ.എം അബ്ദുൽ ഖാദർ, ഇർഫാന ഇഖ്‌ബാൽ, മുംതാസ് സമീറ, ആയിഷത്ത് താഹിറ, ഷമീന ടീച്ചർ, ബദറുന്നിസ സലിം, ഫാത്തിമത്ത് നസീമ തുടങ്ങിയവർ സംബന്ധിച്ചു.

No comments