JHL

JHL

മൊഗ്രാൽ അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

മൊഗ്രാൽ.കുമ്പള ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ ഉദ്ഘാടനം നിർവഹിച്ചു. അംഗൻവാടി വർക്കർ യശോദ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ജമീല-ഹസ്സൻ  ആരോഗ്യ ബോധവൽക്കരണ സന്ദേശം നൽകി.
പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണ വിതരണം മധുര പലഹാര വിതരണം വിവിധ കലാപരിപാടികൾ എന്നിവ നടന്നു.എ എൽ എം സി അംഗങ്ങളായ മുഹമ്മദ് അബ്ക്കോ,എം എ മൂസ,എം നഫീസ, അംഗൻവാടി വർക്കർ കമലാക്ഷി, രക്ഷിതാക്കളായ സുഹ്റ ആയിഷ,നബീസ, സിദ്ദീഖ്, ദുഹ്വാ,സഫിയ, റൈഹാന, ഖൈറുന്നിസ,സുമയ്യ,ശബാന ബാനു എസ് കെ,നസീബ എന്നിവർ സംബന്ധിച്ചു. ആശാവർക്കർ ഖൈറുനിസാ ബി എ  നന്ദി പറഞ്ഞു.

No comments