'കുമ്പള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പരിധി യിലെകടുത്ത വോൾട്ടേജ് ക്ഷാമം പരിഹരിക്കുക' അഷ്‌റഫ് കർള
കുമ്പള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പരിധി യിലെകടുത്ത വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, കുമ്പള സെക്ഷനെ സബ് ഡിവിഷൻ ഓഫീസായും സബ് സ്റ്റേഷനായും ഉയർത്തണ മെന്നും ആവശ്യപെട്ട് അഷ്‌റഫ് കർള കേരള വൈദ്ദ്യതീ മന്ത്രിക്ക് നീ വേദനം നൽകി.
കുമ്പള: കുമ്പള കെ എസ് ഇ ബി സെക്ഷൻ പരിധിയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, കുമ്പള സെക്ഷനെ സബ് ഡിവിഷൻ ഓഫീസായും സബ് സ്റ്റേഷൻ ആയും ഉയർത്തനണമെന്നും ആവശ്യപെട്ട് കൊണ്ട് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ അഷ്‌റഫ് കർള വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിനു തിരുവനന്തപുരത്ത് നേരിൽ കണ്ടു നിവേദനം നിവേദനം നൽകി
നിവേദനത്തിന്റെ പൂർണ്ണ രൂപം
വിഷയം: കുമ്പള കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ കടുത്ത വോൾട്ടേജ് ക്ഷാമവും അപ്രഖ്യാപിത വൈദ്യുതി തടസ്സവും പരിഹരിക്കുക, കുമ്പള സെക്ഷനെ സബ് ഡിവിഷൻ ഓഫീസായും സബ് സ്റ്റേഷനായും ഉയർത്തുക എന്നിവ സംബന്ധിച്ച്.
ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയ്ക്ക്,
കാസറഗോഡ് ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയേറിയതും, അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു പ്രധാന തീരദേശ-വാണിജ്യ മേഖലയാണ് കുമ്പളയും അതിന്റെ പരിസര പ്രദേശങ്ങളും. ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് ചെറുകിട-വലിയ വ്യവസായ സ്ഥാപനങ്ങളും വ്യാപാര സമുച്ചയങ്ങളും നിരവധിയുണ്ട്. എന്നാൽ, നിലവിൽ കുമ്പള കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് സമാനമായ രീതിയിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ അങ്ങയുടെ അടിയന്തരവും അനുഭാവപൂർവ്വവുമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് ഈ നിവേദനം സമർപ്പിക്കുന്നു.
പ്രധാന പ്രശ്നങ്ങളും ആവശ്യങ്ങളും താഴെ പറയുന്നവയാണ്:
അപ്രഖ്യാപിത വൈദ്യുതി തടസ്സവും ജനദുരിതവും:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തുടർച്ചയായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പകൽ സമയങ്ങളിൽ മണിക്കൂറുകളോളം കറന്റ് ഇല്ലാത്തത് സർക്കാർ-സ്വകാര്യ ഓഫീസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ പൂർണ്ണമായി തടസ്സപ്പെടുത്തുന്നു. രാത്രികാലങ്ങളിൽ നിലനിൽക്കുന്ന കഠിനമായ ചൂടിൽ കുട്ടികളും പ്രായമായവരും രോഗികളും അടങ്ങുന്ന കുടുംബങ്ങൾ വലിയ രീതിയിലുള്ള ദുരിതമാണ് അനുഭവിക്കുന്നത്. ലൈനുകളിലെ അറ്റകുറ്റപ്പണികളാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ ഈ തടസ്സത്തിന് പിന്നിലെന്ന് വ്യക്തമാക്കാൻ പോലും കെ.എസ്.ഇ.ബി അധികൃതർക്ക് സാധിക്കുന്നില്ല.
കടുത്ത വോൾട്ടേജ് ക്ഷാമം:
കുമ്പളയും പരിസര പ്രദേശങ്ങളും ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കടുത്ത വോൾട്ടേജ് ക്ഷാമമാണ്. വോൾട്ടേജ് കൃത്യമായി ലഭിക്കാത്തതു മൂലം വീടുകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും അത്യന്താപേക്ഷിതമായ വൈദ്യുത ഉപകരണങ്ങൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പൊതുജനങ്ങൾ.
സെക്ഷൻ ഓഫീസിന്റെ പരിതാപകരമായ അവസ്ഥ:
ഇത്രയും വലിയൊരു ജനസംഖ്യയെയും വാണിജ്യ മേഖലയെയും നിയന്ത്രിക്കേണ്ട കുമ്പള കെ.എസ്.ഇ.ബി ഓഫീസ് ഇപ്പോഴും വെറുമൊരു 'സെക്ഷൻ ഓഫീസ്' മാത്രമായിട്ടാണ് നിലനിൽക്കുന്നത്. അതും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒരു താൽക്കാലിക വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ജീവനക്കാരുടെ കുറവ്:
വിശാലമായ കുമ്പള സെക്ഷൻ പരിധിയിലെ ലൈൻ തകരാറുകളും മറ്റ് പരാതികളും കൃത്യസമയത്ത് പരിഹരിക്കാൻ ആവശ്യത്തിന് ജീവനക്കാർ നിലവിൽ ഈ ഓഫീസിലില്ല. ഉപഭോക്താക്കൾ ഓഫീസുമായി ബന്ധപ്പെടുമ്പോൾ കൃത്യമായ മറുപടിയോ പെട്ടെന്നുള്ള പരിഹാരമോ ലഭിക്കാത്തതിന് പ്രധാന കാരണം ജീവനക്കാരുടെ ഈ കടുത്ത കുറവാണ്.
അടിയന്തര ആവശ്യങ്ങൾ:
1.കുമ്പള സെക്ഷൻ ഓഫീസിനെ അടിയന്തരമായി ഒരു സബ് ഡിവിഷൻ ഓഫീസായും, പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ആവശ്യമായ സബ് സ്റ്റേഷൻ (Substation) ആയും ഉയർത്തണം.
2.കെ.എസ്.ഇ.ബി ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
3.വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് തകരാറുകൾ ഉടനടി പരിഹരിക്കാൻ തക്കവണ്ണം ആവശ്യത്തിന് ജീവനക്കാരെ ഇവിടെ നിയമിക്കണം.
4.കുമ്പള സെക്ഷൻ പരിധിയിലെ വൈദ്യുതി വിതരണ സംവിധാനത്തിലെ നിലവിലെ അപാകതകൾ അടിയന്തരമായി പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും, തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുകയും വേണം.
ഒരു നാട് മുഴുവൻ വോൾട്ടേജ് ക്ഷാമത്തിലും കറന്റ് ഇല്ലാതെയും വലയുന്ന ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, കുമ്പളയോടുള്ള അവഗണന അവസാനിപ്പിച്ച് ഈ നാടിനെ പ്രത്യേകമായി പരിഗണിക്കണമെന്നും ആവശ്യമായ വികസന നടപടികൾ കൈക്കൊള്ളണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ,
ഒപ്പ്
അഷറഫ് കർള
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്

Post a Comment