JHL

JHL

കുമ്പള പഞ്ചായത്ത് 3-ാം വാർഡ് കക്കളംകുന്ന്; വാർഡ് മെമ്പർ പ്രൈഡ് അവാർഡ് ജൂൺ 20ന്

കുമ്പള.കുമ്പള ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് അംഗവും, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ 
എ.കെ ആരിഫിൻ്റെ നേതൃത്വത്തിൽ
"മെമ്പർ പ്രൈഡ് അവാർഡ് 2026 " ജൂൺ 20ന് ആരിക്കാടി കെ.പി റിസോർട്ടിൽ നടക്കും.
എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ വിജയിച്ച വാർഡിേ മുഴുവൻ വിദ്യാർഥികൾക്കും,
എം.ബി.ബി.എസ് പൂർത്തീകരിച്ച് സേവന  മേഖലയിലേക്ക് കടന്ന ഡോ.അസിമത്തുൽ ആത്തിഫ.കെ,കുമ്പള ഗ്രാമ പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ്, 16 വർഷമായി കക്കളം കുന്ന് വാർഡിലെ അങ്കണവാടി ജീവനക്കാരിയായി സേവനം ചെയ്യുന്ന രേഷ്മ,മികച്ച കർഷകരായ ദേവകി, അബ്ദുൽ ഖാദർ ദിഡ്മ, ആശവർക്കർ വസന്തി, വാർഡിലെ ഹരിത കർമ സേനാ അംഗങ്ങളായ 
ശുഭലക്ഷ്മി,ഗീത, മികച്ച ക്ഷീര കർഷകൻ സത്യ സങ്കര ദേവ പൂജിത്തായ എന്നിവർക്കാണ് മെമ്പർ പ്രൈഡ് അവാർഡ് സമർപ്പിക്കുക.
വൈകിട്ട് 3 മണിക്ക് നടക്കുന്ന അവാർഡ് സംഗമം എ.കെ.എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി അബ്ദുൽ ഖാദർ അധ്യക്ഷനാകും.
ഡി.വൈ.എസ്.പിയും, സിനിമ താരവുമായ സിബി തോമസ്, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ,കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള,കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.പി ഖാലിദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം നസീമ, പൃഥിരാജ് ഷെട്ടി, ഖലീൽ മാസ്റ്റർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ സംബ  സംബന്ധിക്കും.

No comments