JHL

JHL

ജൂൺ 19:വായനാദിനത്തോടനുബന്ധിച്ച് മൊഗ്രാൽ ദേശീയവേദി ലേഖന മത്സരം സംഘടിപ്പിക്കുന്നു

മൊഗ്രാൽ:കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവായ പി.എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് (വായനാ ദിനം) മൊഗ്രാൽ ദേശീയവേദി ഇശൽ ഗ്രാമവും- കാൽപന്ത് കളിയും ' എന്ന വിഷയത്തിൽ ജില്ലാ തല ലേഖന മത്സരം സംഘടിപ്പിക്കുന്നു.
എ ഫോർ ഷീറ്റിൽ സ്വന്തം ആശയത്തിലും, കൈപ്പടയിലും തയ്യാറാക്കിയ,ഒന്നര പേജിൽ കവിയാത്തതും ഒരു പേജിൽ കുറയാത്തതുമായ   ലേഖനം ജൂൺ 18ന് വൈകിട്ട് 5 മണിക്ക് മുമ്പായി മൊഗ്രാലിലെ ദേശീയവേദി ഓഫീസിൽ എത്തിക്കേണ്ടതാണ്.പ്രായ പരിധിയില്ല.
ഒന്നും,രണ്ടും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡുകൾ നൽകുമെന്ന് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ അറിയിച്ചു.

പങ്കെടുക്കുന്നവർ പേരും ഫോൺ നമ്പറും വ്യക്തമായി എഴുതേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ ഇവയാണ്.
1.9995575722
2.9895457878
3.6282237922

No comments