അഴുക്ക് ചാൽ വൃത്തിയാക്കാത്തത് മൂലം അണ്ടർബ്രിഡ്ജിലും സർവീസ് റോഡിലും വെള്ളക്കെട്ട്; പരിഹാരം ആവശ്യപ്പെട്ട് എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച്
കുമ്പള: അഴുക്ക് ചാൽ യഥാസമയം വൃത്തിയാക്കാത്തത് മൂലം കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡ് പരിധിയിലെ റെയിൽവേ അണ്ടർബ്രിഡ്ജിലും സർവീസ് റോഡിലും മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നതായി എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച് ആരോപിച്ചു.
മാട്ടംകുഴി ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം അഴുക്ക് ചാലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കാരണം സുഗമമായി ഒഴുകിപ്പോകാതെ ചാലിൽ നിന്ന് പുറത്തേക്ക് കവിഞ്ഞൊഴുകുകയാണ്. ഇതാണ് റെയിൽവേ സ്റ്റേഷൻ അണ്ടർബ്രിഡ്ജിലും സർവീസ് റോഡിലും വെള്ളക്കെട്ട് സൃഷ്ടിക്കുന്നതെന്നും, ഇതുമൂലം യാത്രക്കാർക്കും വാഹനയാത്രികർക്കും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായും ബ്രാഞ്ച് ഭാരവാഹികൾ പറഞ്ഞു.
മഴ ശക്തമാകുമ്പോൾ പ്രദേശത്ത് വെള്ളക്കെട്ട് പതിവാകുകയാണെന്നും, ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് അഴുക്ക് ചാൽ വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിനായി സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ടിവരുമെന്നും എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച് മുന്നറിയിപ്പ് നൽകി.

Post a Comment