കോട്ടകളിൽ നിന്ന് കോട്ടകളിലേക്ക്; 'കാസർഗോഡ് ഫോർട്ട് റൈഡ് 2026' സൈക്കിൾ യാത്രയ്ക്ക് ആവേശോജ്ജ്വല സമാപനം, 70 കിലോമീറ്റർ സൈക്കിൾ ചവിട്ടി; ചരിത്ര-പൈതൃക ടൂറിസത്തിന് പുതിയ ഉണർവ്
കാസർഗോഡ്: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), കാസർഗോഡ് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു യാത്ര.
പൈതൃക കോട്ടകളെ പരസ്പരം ബന്ധിപ്പിച്ചു നടത്തിയ 70 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ യാത്രയ്ക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് നേരിട്ട് നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ 6.15-ന് ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് ഹോസ്ദുർഗ് കോട്ടയിൽ (പുതിയ കോട്ട) നിന്ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ വി.വി. രമേശൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.അഞ്ച് കോട്ടകളെ ബന്ധിപ്പിച്ചുള്ള ഹെറിറ്റേജ് റൂട്ട് ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളായ ഹൊസ്ദുർഗ് കോട്ട, ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, പൊവ്വൽ കോട്ട, ആരിക്കാടി കോട്ട എന്നിവയെ ഒരൊറ്റ വിനോദസഞ്ചാര ശൃംഖലയായി ബന്ധിപ്പിച്ചായിരുന്നു യാത്രയുടെ റൂട്ട് തയാറാക്കിയത്. കാസർഗോഡ് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കളക്ടർക്കൊപ്പം 26 സൈക്കിൾ പ്രേമികൾ 70 കിലോമീറ്ററും പൂർത്തിയാക്കി യാത്രയിൽ പങ്കാളികളായി.
ആവേശകരമായ സമാപനം
കുമ്പള ആരിക്കാടി കോട്ടയിൽ നടന്ന സമാപന ചടങ്ങ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഴുവൻ സമയവും സൈക്കിൾ റൈഡ് പൂർത്തിയാക്കിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് കാർളെ എന്നിവരും സമാപന യോഗത്തിൽ സംസാരിച്ചു.
നേരത്തെ കാഞ്ഞങ്ങാട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ് അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജി.കെ. ജിജേഷ് സ്വാഗതം ആശംസിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി. ജയൻ, ഡി.ടി.പി.സി ഉദ്യോഗസ്ഥർ, സൈക്ലിംഗ് ക്ലബ് സെക്രട്ടറി രതീഷ് അമ്പലത്തറ, ഭാരവാഹികളായ ശ്രീജിത്ത്, ശ്രീകാന്ത് തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിച്ചു.
കാടും മൂടിക്കിടക്കുന്ന ഹൊസ്ദുർഗ് കോട്ട ,പൊവ്വൽ കോട്ട ,ആരിക്കാടി കോട്ടഎന്നിവയുടെ പരിസരം വൃത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ചന്ദ്രഗിരി കോട്ട നേരത്തെ ജില്ലാ കലക്ടർ സന്ദർശിക്കുകയും കളക്ടറുടെ നിർദ്ദേശപ്രകാരം
അവിടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. പുരാവസ്തു വകുപ്പിൽ നിന്ന് കാസർഗോഡ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ചന്ദ്രഗിരി കോട്ട നടത്തിപ്പിന് വിട്ടു നൽകിയിട്ടുണ്ട്. വെഡിങ് ഡെസ്റ്റിനേഷനായി ചന്ദ്രഗിരി കോട്ടയെ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കലക്ടർ അറിയിച്ചു
ഹൊസ്ദുർഗ്, പൊവ്വൽ ,അരിക്കാടി കോട്ടകളും സംരക്ഷണം ഉറപ്പുവരുത്തി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് പുരാവസ്തു വകുപ്പിൽ നിന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വിട്ടുകിട്ടുന്നതിന് സർക്കാറിൽ നിർദ്ദേശം സമർപ്പിക്കുമെന്നും കളക്ടർ പറഞ്ഞു. ബേക്കൽ കോട്ട യോടൊപ്പം ജില്ലയിലെ മറ്റു കോട്ടകളുടെ കൂടി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

Post a Comment