വൈദ്യുതി പ്രതിസന്ധിയിൽ കുമ്പള റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് തുറന്നു കൊടുക്കാനാവുന്നില്ല,യാത്രക്കാർ ദുരിതത്തിൽ
കുമ്പള.കുമ്പള റെയിൽവേ സ്റ്റേഷനിലെ റെയിൽ യാത്രക്കാർക്കായി നിർമ്മിച്ച ലിഫ്റ്റ് പണി പൂർത്തിയായിട്ടും തുറന്നു കൊടുക്കാനാവുന്നില്ല.സ്റ്റേഷന് സമീപത്തെ ട്രാൻസ്ഫോർമറിന് കപ്പാസിറ്റി കുറഞ്ഞതാണ് ലിഫ്റ്റ് പ്രവർത്തിക്കാൻ തടസ്സമായിരിക്കുന്നത്.
ജോലികൾ പൂർത്തീ കരിച്ച് ഏതാനും ദിവസങ്ങൾ മാത്രമേ പ്രവർത്തിച്ചുള്ളൂ. അതിനിടെ നിരവധി യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് അടച്ചിട്ടതും.
റെയിൽവേ അധികൃതർ പറയുന്നതനുസരിച്ച് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ നിന്നുള്ള ത്രീ ഫേസ് വൈദ്യുതി വിതരണമാണ് കുമ്പള റെയിൽവേ സ്റ്റേഷനിലേക്ക് നൽകിവരുന്നത്. എന്നാൽ നിലവിൽ ഈ കപ്പാസിറ്റിയിലുള്ള വൈദ്യുതി വിതരണം ലിഫ്റ്റിന്റെ പ്രവർത്തനത്തിന് തികയുന്നില്ല.ഒപ്പം വോൾട്ടേജ് ക്ഷാമവും നേരിടുന്നതായി പറയപ്പെടുന്നു.ഇത് ലിഫ്റ്റ് പെട്ടെന്ന് നിലയ്ക്കുന്നുവെന്ന് പറയുന്നുണ്ട്. ഇതിന് പരിഹാരമായി റെയിൽവേ അധികൃതർ വൈദ്യുതി വകുപ്പിനോട് നിലവിലുള്ള ട്രാൻസ്ഫോമറിൽ നിന്ന് പുതിയ ട്രാൻസ്ഫോർമറിലേക്ക് റെയിൽവേസ്റ്റേഷന്റെ ലൈൻ മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. കെഎസ്ഇബി ഈ ജോലികൾ പൂർത്തീകരിച്ചാൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
ജില്ലയിലെ മറ്റ് സ്റ്റേഷനിലെ രണ്ട് പുതിയ ലിഫ്റ്റുകൾ ഏപ്രിൽ മാസം ദക്ഷിണ റെയിൽവേയുടെ പാലക്കാട് റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തിരുന്നു.
കുമ്പളയിലെ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ലിഫ്റ്റ് പ്രായമായവർക്കും, രോഗികളുമായ യാത്രക്കാർക്കും ഏറെ ആശ്വാസമായിരുന്നു. കാരണം പ്ലാറ്റ്‌ഫോമുകൾക്കിടയിലുള്ള ഫുട്-ഓവർ ബ്രിഡ്ജ് ഉപയോഗിക്കുന്നതിന് പടികൾ കയറുന്നത് ഇതുമൂലം ഒഴിവായി കിട്ടിയിരുന്നു.ലിഫ്റ്റ് ചലിക്കാതായതോടെ ഇപ്പോൾ വീണ്ടും പഴയപടിയായി.
കാസർഗോഡ് ജില്ലയിലെ ഒരു എൻ എസ് ജി (NSG-5) കാറ്റഗറി സ്റ്റേഷനായ കുമ്പള റെയിൽവേ സ്റ്റേഷനെ പ്രധാനമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർത്ഥികളും,നഗരത്തിൽ ഇപ്പോഴും ഒരു തൃതീയ പരിചരണ ആശുപത്രി ഇല്ലാത്തതിനാൽ അവരുടെ ചികിത്സയ്ക്കായി പോകുന്ന പ്രായമായ രോഗികളും മറ്റുമാണ് ട്രെയിൻ യാത്രയ്ക്കായി സ്റ്റേഷനെ ആശ്രയിക്കുന്നത്.
30 ഏക്കർ വിസ്തൃതിയുള്ള വിശാലമായ സ്ഥലത്ത് പിറ്റ് ലൈനുകൾ സൃഷ്ടിച്ചും,സ്റ്റേബിളിംഗ് ലൈനുകൾ ഒരുക്കിയും കുമ്പള സ്റ്റേഷനെ കാസർഗോഡിനായി ഒരു "സാറ്റലൈറ്റ്''സ്റ്റേഷനായി വികസിപ്പിക്കണമെന്ന് റെയിൽ ഉപയോക്തൃ ഫോറങ്ങൾ വളരെക്കാലമായി ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടു വരുന്നുണ്ട്.എന്നാൽ ഇതിനാ അനുകൂലമായ നിലപാട് കേന്ദ്രസർക്കാരിൽ നിന്നോ,റെയിൽവേ അധികൃതരിൽ നിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.

Post a Comment