JHL

JHL

ദേശീയവേദി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മൊഗ്രാൽ: മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാനത്തെ ഉജ്ജ്വല പോരാട്ടം നടന്ന 30 മണ്ഡലങ്ങളിലെ വിജയികൾ,ഓരോ മുന്നണികൾക്ക് ലഭിക്കുന്ന സീറ്റുകൾ,പുതിയ മുഖ്യമന്ത്രി എന്നിവ പ്രവചിക്കാനായിരുന്നു മത്സരം. വിജയികളായ അഹ്മദലി മരുതടുക്കം,ഷമീമ ഹമീദ് കാവിൽ പ്രോത്സാഹന സമ്മാനത്തിന് അർഹരായ അബ്ദുല്ല ഗ്രീൻപീസ്,അമീന ലിയ എന്നിവർക്കാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
കേരള സന്തോഷ് ട്രോഫി താരം എം. എൽ അബൂബക്കർ ദിൽഷാദ്, ദേശീയവേദി ഗൾഫ് പ്രതിനിധി പി.വി അൻവർ,റൗഫ് ഇറ്റാലിയൻ,സെഡ്. എ മൊഗ്രാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
 പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗൾഫ് കമ്മിറ്റി അംഗം എ. കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.എം മാഹിൻ മാസ്റ്റർ, സി. എം ഹംസ, ടി.കെ അൻവർ,ഹമീദ് കാവിൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതവും ട്രഷറർ എം.എ അബൂബക്കർ സിദ്ദീഖ് നന്ദിയും പറഞ്ഞു.

No comments