അശാസ്ത്രീയമായ ഗതാഗത സജ്ജീകരണം ; സമര പ്രഖ്യാപനവുമായി കുമ്പളയിലെ വ്യാപാരികൾ
കുമ്പള: അശാസ്ത്രീയമായ ഗതാഗത സജ്ജീകരണത്ത തുടർന്ന് പൊറുതിമുട്ടി കുമ്പളയിലെ വ്യാപാരികൾ സമരവുമായി തെരുവിലിറങ്ങി. ഇതിന്റെ ഭാഗമായി വ്യാപാരികള്‍ യോഗം ചേരുകയും കുമ്പള ടൗണില്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്കും പഞ്ചായത്തിലേക്കും മാര്‍ച്ചും, ഹര്‍ത്താലും നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
നാല് മാസം മുമ്പാണ് കുമ്പള പഞ്ചായത്ത് ഭരണസമിതി കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കുമ്പള ടൗണില്‍ ഒരിടത്തും നിര്‍ത്താതെ ബദിയടുക്ക റോഡില്‍ നിര്‍മ്മിച്ച ബസ് ഷെള്‍ട്ടറില്‍ യാത്രക്കാരെ ഇറക്കുകയും ഇവിടെ നിന്ന് തന്നെ കയറ്റി ബസുകള്‍ പുറപ്പെടണമെന്നും തീരുമാനിച്ചത്. ബദിയടുക്ക, മുള്ളേരിയ, പെര്‍ള, പേരാല്‍, കളത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ക്ക് ഇതേനിയമം ബാധകമാണ്. ഇതോടെ കുമ്പള ടൗണിന്റെ ഹൃദയ ഭാഗത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ കച്ചവടം ആകെ പൊളിഞ്ഞു. പലതവണ വ്യാപാരികള്‍ പ്രശ്നത്തിന് പരിഹാരം കാണമെന്ന് കുമ്പള പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാര നടപടിയുണ്ടായില്ല. പിന്നീട് ബദിയടുക്ക, മുള്ളേരിയ, കളത്തൂര്‍, പേരാല്‍, പെര്‍ള എന്നിവിടങ്ങളില്‍ വരുന്ന ബസുകള്‍ പഴയ ബസ്സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കാനും കയറ്റാനും തീരുമാനമായെങ്കിലും ഇതിന് ബസ് ജീവനക്കാര്‍ സമ്മതിക്കാതായതോടെയാണ് പ്രശ്‌നം രൂക്ഷമായത്. നിലവിലുള്ള ബസ് സ്റ്റാന്റ് സ്റ്റോപ്പ് കൂടാതെ പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് ബസ് ആളുകളെ കയറ്റാനും ഇറക്കാനും സകാര്യമൊരുക്കണമെന്നതാണ് ആവശ്യം.
കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കരുത്തായി പ്രവർത്തിക്കുന്ന മർച്ചന്റ് യൂത്ത് വിങ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം പരിപാടിക്ക് കരുത്തായി. ഇനിയങ്ങോട്ട് സമരപരമ്പരകളാ ണെന്ന് മർച്ചന്റ് യൂത്ത് വിംഗ് പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ പരിപാടി എന്ന നിലയിൽ ജൂലൈ 2 ന് കുമ്പളയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്ച്ച് സംഘടിപ്പിക്കും.
വ്യാപാര ഭവനിൽ ചേർന്ന കൻവൻഷൻ അൻവർ സിറ്റി യുടെ അധ്യക്ഷത യിൽ യൂണിറ്റ് പ്രസിഡന്റ് രാജേഷ് മനയത്ത് ഉൽഘാടനം ചെയ്തു,ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി സ്വാഗത പ്രസംഗത്തോടൊപ്പം മുഖ്യപ്രഭാഷണം നടത്തി,സന്തോഷ് ബറ്റുഞ്ഞി,അഷ്റഫ് സ്കൈലേർ,സംസാരിച്ചു,കാദർ പ്രൈം നന്ദി പറഞ്ഞു. ടൗണിൽ നടന്ന സമര പ്രഖ്യാപന വിളംബര ജാഥക്ക്, ഹൈദർ ക്ലീർലൈറ്റ്,മമ്മിഞ്ഞി ചക്കര,സിദ്ദിഖ് മുബാറക്,സവാദ് താജ്,ഇർഷാദ്, മനീഷ് നാരായൺ,മഹേഷ് കുമാർ, മൻസൂർ,ലത്തീഫ് കോർണർ,ശങ്കർ ഗട്ടി,അബ്ബാസ് കൂൾ ഫോo,തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലെ10 മണിക്ക് ഏകോപന സമിതി ഭാരവാഹികൾ കാസർകോട് പോലീസ് മേധാവി നിധിൻ രാജ് ഐപിഎസ്നെ നേരിൽ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചിരുന്നു,പഞ്ചായത്ത് ഭരണ സമിതിയും, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും എടുത്ത തീരുമാനം നടപ്പിൽ വരുത്താത്ത കുമ്പള പോലീസ്ന്റെ നടപടി യിൽ പ്രതിഷേധം അറിയിച്ചു,കാര്യങ്ങൾ പഠിച്ചു 10 ദിവസതിനകം വേണ്ടത് ചെയ്യാമെന്ന് പോലീസ് മേധാവി ഉറപ്പുനൽക്കുകയും ചെയ്തതായി വ്യാപാരികൾ അറിയിച്ചു.

Post a Comment