JHL

JHL

45 വർഷത്തിനു ശേഷം അവർ ഒത്തുകൂടി വിദ്യ നുകർന്നു ; കുമ്പള ജി എച്ച് എസ് 1981 എസ് എസ് എൽ സി ബാച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും പുന:സമാഗമം

കാസർകോട് :പത്താം തരത്തിൽ പഠിച്ച വിദ്യാർഥികളും പഠിപ്പിച്ച അധ്യാപകരും 45 വർഷത്തിനു ശേഷം ഒത്തുകൂടി ഓർമകൾ പങ്കുവെച്ചു.കുമ്പള ജി എച്ച് എസ് 1981 എസ് എസ് എൽ സി ബാച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും പുന:സമാഗമമാണ്  കാസർകോട് മാന്യ വിൻടച്ചിൽ നടന്നത് .ഗുരുവന്ദനം എന്ന പേരിൽ നടന്ന പരിപാടിയിൽ അക്കാലത്ത്  അധ്യാപകരായ സാംസൺ,വർഗീസ്,സലാം എന്നിവർ ഒരിക്കൽ കൂടി ക്ലാസെടുത്തു.മുൻ വിദ്യാർഥികളായ കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് വി പി അബ്ദുൽ ഖാദർ, എഴുത്തുകാരൻ കെ എം അബ്ബാസ്,ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.യൂസുഫ് കുമ്പള,ഹനീഫ അരമന,സാമൂഹിക പ്രവർത്തകൻ സി എം ഹംസ,പ്രവാസി സംരംഭകൻ ഹസ്സൻ കൊപ്രബസാർ സംസാരിച്ചു.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ അധ്യാപകരെ ആദരിച്ചു.ഡോ.യൂസുഫ് കുമ്പള, കസ്റ്റംസ് ഉദ്യോഗസ്ഥൻ മുഹമ്മദ് കാജാർ  എന്നിവർക്കു മെമെൻ്റോ നൽകി.ആരോഗ്യ ബോധവത്കരണ ക്ലാസ് നടന്നു.

 

No comments