JHL

JHL

പനിച്ച് വിറച്ച് ജില്ല,ഒപ്പം ഷിഗല്ല,നിപ രോഗ വ്യാപന ഭീഷണിയും: ഹോട്ടലുകളിലും,ഇറച്ചി കടകളിലും,മീൻ മാർക്കറ്റുകളിലും "ഈച്ച''ശല്യം രോഗ വ്യാപനത്തിന് കാരണമാവുമെന്ന് ആശങ്ക

കാസർഗോഡ്. ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ മഴക്കാലം തുടങ്ങിയതോടെ ഈച്ചകളുടെ ശല്യം രൂക്ഷമായി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്.മീൻ മാർക്കറ്റുകളിലും,ഇറച്ചി കടകളിലും ഈച്ച ശല്യത്തിൽ പൊറുതിമുട്ടുന്നു.ഇതിന് കുറച്ചെങ്കിലും നിയന്ത്രിക്കാനുള്ള "ഇൻസ്കട്  കില്ലർ'' പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കച്ചവടക്കാർ ഉപയോഗപ്പെടുത്തുമില്ല.ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് കണ്ണടക്കുന്നതായും ആക്ഷേപമുണ്ട്.

 ജില്ല തോരാ മഴയിൽ പനിച്ച് വിറക്കുകയാണ്. പനിയും,വയറിളക്കവും, ഛർദിയുമായി ആശുപത്രികളിലും, ക്ലിനിക്കുകളിലും രോഗികളെക്കൊണ്ട് നിറയുന്നുമുണ്ട്. കാസർഗോഡ് ജില്ലയിൽ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ഗുരുതരാവസ്ഥയിലായ രോഗികൾക്ക് പോലും അഡ്മിറ്റ് ചെയ്യാൻ റൂം ലഭിക്കാത്ത അവസ്ഥയാണുള്ളത്.അത്രയ്ക്കും ഗുരുതരമാണ് ആരോഗ്യ സ്ഥിതി.ഈ സാഹചര്യത്തിൽ കൂടിയാണ് ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലെ ഈച്ച ശല്യം വ്യാപകമാകുന്നത്. ഇത് രോഗവ്യാപനത്തിനും കാരണമാകുമെന്ന് ആശങ്കയുണ്ട്.

 സംസ്ഥാനത്ത് ഗുരുതരമായ ഷിഗല്ല,നിപ്പ അടക്കമുള്ള ഗുരുതര രോഗങ്ങൾ സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഭക്ഷ്യവകുപ്പ് പരിശോധന കർശനമാ ക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് പരിശോധന ശക്തമാക്കാൻ ഇതിനകം ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ തന്നെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഭക്ഷ്യവസ്തുക്കൾ മൂടിവെക്കാതെയും, പ്രതിരോധ മാർഗങ്ങൾ തേടാതെയും അലക്ഷ്യമായി വിൽപ്പനയ്ക്ക് വെക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.



No comments