ഹോളി ഫാമിലി എ.എസ്.ബി.എസ്. കുമ്പള; പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു
കുമ്പള: ഹോളി ഫാമിലി എ.എസ്.ബി.എസ്. കുമ്പള സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. പുതുതായി സ്കൂളിലെത്തിയ കുരുന്നുകളെ പൂക്കളും മധുരപലഹാരങ്ങളും നൽകി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു.വാർഡ് മെമ്പർ കാഞ്ചാര. എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. കുട്ടികൾക്കായി വിവിധ കലാപരിപാടികൾ, ഗാനങ്ങൾ, നൃത്തങ്ങൾ, കളികൾ എന്നിവ സംഘടിപ്പിച്ചു. കളിക്കോപ്പുകളും പഠനോപകരണ വിതരണവും നടന്നു.പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് സ്കൂൾ മാനേജർ സിസ്റ്റർ എലിസബ ത്ത് കുര്യാക്കോസ് കെ, പിടിഎ പ്രസിഡന്റ് ശ്രീ. വിവേകാനന്ദ ഷെട്ടി പ്രധാനാധ്യാപിക സോഫിയാമ്മ. പി. തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പരിപാടിയിൽ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പി.ടി.എ. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പി.ടി.എ. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Post a Comment