JHL

JHL

ദേശിയ പാത ചോരക്കളമാവുന്നു ; ഷിറിയയിലും നായന്മാർമൂലയിലുമുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കുമ്പള  : കാസർകോട്, വിദ്യാനഗർ, നായന്മാർമൂലയിൽ ഉണ്ടായ അപകടത്തിൽ ആലമ്പാടി സ്വദേശിയായ റഫീഖ് (45 ) അതിദാരുണമായി മരണപ്പെട്ടു. റഫീഖ് ഓടിച്ചിരുന്ന ബൈക്കിൽ ചെർക്കള ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഷിറിയ പാലത്തിന് സമീപമുണ്ടായ സ്കൂട്ടർ അപകടത്തിൽ ഉദുമ പാക്യാര സ്വദേശികളായ സുഹൃത്തുക്കളായ പ്രജീഷ് (26, അമീൻ (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം മംഗ്ളൂരു ഭാഗത്തുനിന്ന് സ്കൂട്ടറിൽ കാസർകോട്ടേക്ക് വരികയായിരുന്ന ഇരുവർക്കും ഷിറിയ പാലത്തിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ സ്കൂട്ടർ റോഡരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. പ്രജീഷിനെ ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമീനെ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പ്രജീഷിന്റെ വേർപാടിന് പിന്നാലെ അമീനും ഈ ലോകത്തോട് വിടപറഞ്ഞു.ഈ രണ്ട് യുവാക്കളുടെ വിയോഗത്തിനൊപ്പം കാസർകോട് ജില്ലയിൽ ഒരേ ദിവസം ഒരേ മണിക്കൂറുകൾക്ക് ഇടയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്.

ആലമ്പാടി സ്വദേശിയും ചെർക്കള പാടിയിൽ വളം വ്യാപാരം നടത്തി വരികയുമായിരുന്ന മുഹമ്മദ് റഫീഖ്. ഭാര്യയും പതിനാല് വയസ്സുള്ള മകനും ഇളയ മകളുമടങ്ങുന്നതാണ് മരണപ്പെട്ട റഫീഖിന്റെകുടുംബം. സ്വപ്നഭവനത്തിലേക്ക് പ്രിയപ്പെട്ടവരോടൊപ്പം താമസം മാറി രണ്ടുമാസം തികയുന്നതിന് മുൻപേ റഫീഖ് എന്ന ഗൃഹനാഥനെ മരണം തട്ടിയെടുത്തത് വിശ്വസിക്കാനാകാതെ തളർന്നിരിക്കുകയാണ് നാടും കുടുംബവും. ചെർക്കള–വിദ്യാനഗർ ദേശീയപാതയിലെ നായന്മാർമൂലയിൽ മീൻ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അതിദാരുണമായ അപകടത്തിലാണ് യുവവ്യാപാരിയുടെ ജീവൻ പൊലിഞ്ഞത്.

ദേശിയ പാതയിൽ ഇരു ചക്ര വാഹനങ്ങൾ പ്രവേശിക്കാൻ അനുവാദം ഇല്ല എങ്കിലും ക്യാമറ പ്രവർത്തനം തുടങ്ങിയിട്ടില്ല എന്ന ധാരണയിൽ മിക്ക ഇരു ചക്ര വാഹനങ്ങളും സർവീസ് റോഡുകൾ ഒഴിവാക്കി ദേശിയ പാതയിൽ കയറുകയാണ്. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. 

 

 

 

 

 

No comments