JHL

JHL

കെ എം. സി. സി. വിസ്മയം തീർക്കുന്ന ഘടകം : എ കെ എം അഷ്‌റഫ്‌ എം എൽ എ

മഞ്ചേശ്വരം : പ്രവാസ ലോകത്ത് ജീവിതം  പ്രയാസം നേരിടുമ്പോഴും സ്വന്തം നാടിന് വേണ്ടി  സ്വയം  സമർപ്പിത കാരുണ്യ  പ്രവർത്തങ്ങൾ നടത്തുന്ന കെ എം സി സി  വലിയ വിസ്മയമാണ്  തീർക്കുന്നതെന്ന് എ  കെ. എം. അഷ്‌റഫ്‌ എം എൽ  എ. അഭിപ്രായപ്പെട്ടു. 
അബുദാബി  മഞ്ചേശ്വരം  മണ്ഡലം കെ  എം. സി. സി  സംഘടിപ്പിച്ച “ലീഡർസ്  മീറ്റ് ”ഉത്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസിഡന്റ് എം  കെ അസീസ്  പെർമുദേ അധ്യക്ഷത  വഹിച്ചു.  മണ്ഡലം മുസ്ലിം  ലീഗ് പ്രസിഡന്റ്‌  അസീസ്  മരിക്കെ  ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡന്റ്‌  സൈഫുള്ളാ തങ്ങൾ  ,പ്രവാസി ലീഗ്  മണ്ഡലം  പ്രസിഡന്റ്‌  സെഡ് എ  മൊഗ്രാൽ  ,അസീം  മണിമുണ്ട, ഖാലിദ്  ബംബ്രാണ, തുടങ്ങിയവർ സംസാരിച്ചു.  എം  എൽ  എ ക്കുള്ള കെ  എം സി സി യുടെ  ഉപഹാരം  ഭാരവാഹികൾ ചേർന്ന് നൽകി. നിസാർ  ഹോസ്സങ്കടി, ഇബ്രാഹിം  ഖലീൽ ഘാടി ഉദ്യോവർ ,ഇബ്രാഹിം  ജാറം ബായാർ, ഷെരിഫ്  ഉറുമി, ഹമീദ്  കക്കളം പച്ചമ്പളം, അബ്ദുൽ ലത്തീഫ് അക്കരെ   മീയപദവ്, ദർവേശ് ആരിക്കാടി കോട്ട, അബൂബക്കർ ഹാജി ബായാർ, ഹനീഫ്  പാവൂർ ഇബ്രാഹിം  ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു ഇക്ബാൽ  പള്ളം സ്വാഗതം  പറഞ്ഞു.

No comments